Sunday, November 22, 2026
spot_imgspot_imgspot_img
HomeCinema'2026ൽ ജീവിതത്തിലേക്ക് ഒരാൾ വന്നു… ഗായകനോ നടനോ കോടീശ്വരനോ അല്ല..'; വീണ്ടും വിവാഹിതയാകാൻ പോകുന്നുവെന്ന് വെളിപ്പെടുത്തി...

‘2026ൽ ജീവിതത്തിലേക്ക് ഒരാൾ വന്നു… ഗായകനോ നടനോ കോടീശ്വരനോ അല്ല..’; വീണ്ടും വിവാഹിതയാകാൻ പോകുന്നുവെന്ന് വെളിപ്പെടുത്തി റിമി ടോമി

മലയാളികളുടെ പ്രിയഗായിക റിമി ടോമി വീണ്ടും വിവാഹിതയാകാൻ ഒരുങ്ങുന്നതായി സൂചന. ജീവിതത്തിലേക്ക് അനുയോജ്യനായ ഒരാൾ എത്തിയെന്നും വിവാഹം കഴിക്കാൻ തീരുമാനിച്ചെന്നും താരം യൂട്യൂബ് ചാനലിലൂടെ ആരാധകരുമായി പങ്കുവച്ചു. വിവാഹത്തെക്കുറിച്ചുള്ള റിമിയുടെ പുതിയ വെളിപ്പെടുത്തൽ ആരാധകർക്കിടയിൽ ശ്രദ്ധ നേടുകയാണ്.singer rimi tomy announces second marriage finds partner

രണ്ടാം വിവാഹത്തെക്കുറിച്ചുള്ള അഭിപ്രായം അടുത്തിടെ വിവിധ സ്റ്റേജ് പരിപാടികളിൽ റിമി ആരാധകരോട് ചോദിച്ചിരുന്നു. ഇതിന് പിന്നാലെയാണ് യൂട്യൂബ് വിഡിയോയിലൂടെ ജീവിതത്തിലെ പുതിയ സന്തോഷം താരം പങ്കുവച്ചത്.

“ഞാൻ ഭയങ്കര സന്തോഷത്തിലാണ്. പക്ഷേ ജീവിതത്തിൽ ഒരു പങ്കാളിയുടെ അഭാവം എപ്പോഴും ഉണ്ടായിരുന്നു. ആ വിടവ് നികത്താൻ ഒരു പങ്കാളിക്ക് മാത്രമേ കഴിയൂ. അങ്ങനെയിരിക്കെ 2026ൽ എന്റെ ജീവിതത്തിലേക്ക് ഒരാൾ വന്നു,” റിമി പറഞ്ഞു.

പുതിയ പങ്കാളി അഭിനേതാവോ ഗായകനോ പ്രശസ്ത വ്യക്തിയോ കോടീശ്വരനോ അല്ലെന്നും താരം വ്യക്തമാക്കി. പണമോ പ്രശസ്തിയോ അല്ല ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യമെന്നും റിമി കൂട്ടിച്ചേർത്തു.

ഇരുവരും പരസ്പരം ദേഷ്യം, വാശി, സ്നേഹം, വിഷമം, അഹങ്കാരം തുടങ്ങി സ്വഭാവത്തിലെ നല്ലതും മോശവുമായ വശങ്ങൾ മനസ്സിലാക്കിയെന്നും ഈ ബന്ധം തനിക്ക് വലിയ മനഃസമാധാനം നൽകിയെന്നും റിമി പറഞ്ഞു. നല്ലൊരു ജീവിതം ലഭിക്കുമെന്ന വിശ്വാസത്തിലാണ് വിവാഹതീരുമാനമെടുത്തത്. വിവാഹം ഉടൻ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ആരാധകരുടെ പ്രാർഥനയും പിന്തുണയും വേണമെന്നും താരം അഭ്യർഥിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments