Saturday, November 21, 2026
spot_imgspot_imgspot_img
HomeLatest Updatesവിളക്കുകളുടെ വെളിച്ചത്തിൽ ഗുരുവായൂർ; ഇന്ന് ഏകാദശി, കണ്ണനെ കാണാൻ ഭക്തജനപ്രവാഹം; ഏകാദശിയുടെ അറിയാക്കഥകളും പ്രത്യേകതകളും അറിയാം

വിളക്കുകളുടെ വെളിച്ചത്തിൽ ഗുരുവായൂർ; ഇന്ന് ഏകാദശി, കണ്ണനെ കാണാൻ ഭക്തജനപ്രവാഹം; ഏകാദശിയുടെ അറിയാക്കഥകളും പ്രത്യേകതകളും അറിയാം

കേരളത്തിന്റെ ആത്മീയ ഭൂപടത്തിൽ ഏറെ പ്രാധാന്യമുള്ള തീർഥാടന കേന്ദ്രമാണ് തൃശൂർ ജില്ലയിലെ ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രം. കണ്ണനെ ഒരു നോക്കു കാണാനും മനസ്സുനിറയെ പ്രാർഥിക്കാനും ദിവസേന ആയിരക്കണക്കിന് ഭക്തരാണ് ഇവിടെയെത്തുന്നത്. എന്നാൽ ഗുരുവായൂരിന്റെ ഭക്തിസാന്ദ്രത ഏറ്റവും മനോഹരമായി അനുഭവിക്കാനാകുന്ന ദിനങ്ങളിലൊന്നാണ് ഗുരുവായൂർ ഏകാദശി.

വൃശ്ചിക മാസത്തിലെ ശുക്ലപക്ഷ ഏകാദശിയാണ് പ്രസിദ്ധമായ ഗുരുവായൂര്‍ ഏകാദശിയായി ആഘോഷിക്കുന്നത്. പതിനായിരക്കണക്കിന് ഭക്തരാണ് ഗുരുവായൂരപ്പനെ ദർശിക്കാനായി ക്ഷേത്രത്തിൽ എത്തുന്നത്. ക്ഷേത്രത്തിൽ പ്രതിഷ്ഠ നടന്നത് ഈ ഏകാദശി ദിനത്തിലാണെന്നാണ് വിശ്വാസം. വിഷ്ണുഭഗവാന്റെയും ശ്രീകൃഷ്ണന്റെയും ആരാധനയ്ക്ക് ഏറെ പ്രാധാന്യമുള്ള ഈ ദിവസം ക്ഷേത്രത്തിൽ പ്രത്യേക പൂജകളും ചടങ്ങുകളും നടക്കുന്നു.

തിരക്ക് നിയന്ത്രിക്കുന്നതിനായി ദേവസ്വം വിപുലമായ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. കിഴക്കേ ഗോപുര നട വഴിയാണ് ഭക്തരെ ക്ഷേത്രത്തിനുള്ളിലേക്ക് പ്രവേശിപ്പിക്കുന്നത്.

തിരക്ക് കണക്കിലെടുത്ത് ഇന്ന് രാവിലെ അഞ്ചു മുതൽ വൈകിട്ട് അഞ്ചു വരെ വിഐപികൾ ഉൾപ്പെടെയുള്ളവരുടെ ദർശനത്തിന് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. വ്രതം നോൽക്കുന്ന ഭക്തർക്കായി രാവിലെ ഒൻപത് മുതൽ പ്രസാദ വിതരണവും ആരംഭിക്കും. അന്നലക്ഷ്മി ഹാളിലും സമീപത്തെ പ്രത്യേക പന്തലിലും ശ്രീ ഗുരുവായൂരപ്പൻ ഓഡിറ്റോറിയത്തിലുമാണ് പ്രസാദ വിതരണത്തിനുള്ള സൗകര്യം ഒരുക്കിയിരിക്കുന്നത്.

ഏകാദശിയോടനുബന്ധിച്ച് പാർഥസാരഥി ക്ഷേത്രത്തിലേക്കുള്ള എഴുന്നള്ളത്തും ക്ഷേത്രത്തിൽ പുരോഗമിക്കുകയാണ്. പഞ്ചവാദ്യത്തിന്റെ അകമ്പടിയോടെ ആനകളെ അണിനിരത്തിയാണ് എഴുന്നള്ളത്ത്. വൈകിട്ട് ദീപാരാധനയ്ക്ക് ശേഷം പാർഥസാരഥി ക്ഷേത്രത്തിൽ നിന്ന് ഗുരുവായൂർ ക്ഷേത്രത്തിലേക്ക് രഥം എഴുന്നള്ളത്തും നടക്കും.വൻ ഭക്തജനത്തിരക്ക് പ്രതീക്ഷിക്കുന്നതിനാൽ ക്ഷേത്രപരിസരത്ത് ശക്തമായ സുരക്ഷാ ക്രമീകരണങ്ങളും ദേവസ്വം ഏർപ്പെടുത്തിയിട്ടുണ്ട്.

ഐതിഹ്യവും ചരിത്രവും ചേർന്ന ക്ഷേത്രം

ഗുരുവായൂർ ക്ഷേത്രത്തിന്റെ ഉത്ഭവത്തെക്കുറിച്ച് നിരവധി ഐതിഹ്യങ്ങളുണ്ട്. ദേവഗുരുവായ ബൃഹസ്പതിയും വായുദേവനും ചേർന്നാണ് ഇവിടെ ശ്രീകൃഷ്ണ വിഗ്രഹം പ്രതിഷ്ഠിച്ചതെന്നാണ് വിശ്വാസം. ഇതിൽ നിന്നാണ് ഗുരുവായൂർ എന്ന പേര് ഉണ്ടായതെന്നും ഐതിഹ്യം പറയുന്നു.

ഗുരുവായൂരപ്പൻ എന്ന പേരിൽ ആരാധിക്കപ്പെടുന്ന ഭഗവാൻ മഹാവിഷ്ണുവിന്റെ രൂപത്തിലാണ് ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ. ശംഖ്, ചക്രം, ഗദ, താമര എന്നിവ ധരിച്ചുനിൽക്കുന്ന ചതുർബാഹു രൂപത്തിലുള്ള വിഗ്രഹമാണ് ഇവിടെയുള്ളത്. കേരളീയ ക്ഷേത്രവാസ്തുവിദ്യയുടെ മനോഹാരിതയും ചിട്ടയായ പൂജാക്രമങ്ങളും ഈ ക്ഷേത്രത്തിന്റെ പ്രത്യേകതകളാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments