Sunday, September 20, 2026
spot_imgspot_imgspot_img
HomeCinemaസംവിധായകൻ ആർ .ശരത് അന്തരിച്ചു

സംവിധായകൻ ആർ .ശരത് അന്തരിച്ചു

തിരുവനന്തപുരം : പ്രശസ്ത ചലച്ചിത്ര സംവിധായകൻ ആർ .ശരത് അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു മരിച്ചത്. ഡോക്യുമെൻററി സംവിധായകൻ ആയിട്ടാണ് ശരത് സിനിമ ജീവിതം തുടങ്ങിയത്. സായാഹ്നം ആയിരുന്നു ആദ്യ ചലച്ചിത്രം. ഈ ചിത്രത്തിന് 7 സംസ്ഥാന പുരസ്കാരങ്ങൾ ലഭിച്ചിരുന്നു.പ്രശസ്ത പിന്നണിഗായകൻ ഉണ്ണിമേനോൻ നായകനായ സ്ഥിതി എന്ന ചിത്രവും ശീലാബതി , ബുദ്ധൻ, ചാപ്ലിൻ ചിരിക്കുന്നു തുടങ്ങിയ ചിത്രങ്ങളും സംവിധാനം ചെയ്തിട്ടുണ്ട്.


ദി പെയിൻറഡ് എപിക്സ് എന്ന ഡോക്യുമെൻററിയുടെ ചിത്രീകരണത്തിനിടെ കിളിമാനൂർ കൊട്ടാരത്തിൽ നിന്ന് രാജാരവിവർമ്മയുടെ അപൂർവ്വ ചിത്രശേഖരം ശരത് കണ്ടെടുത്തിരുന്നു. ഇത് ചുവർ ചിത്രകലയിലെ പുതിയ കണ്ടെത്തൽ ആയിരുന്നു. പൊതു ജനങ്ങൾക്ക് മുന്നിൽ പ്രദർശിപ്പിക്കാത്ത ചിത്രങ്ങൾ ആയിരുന്നു അത്. ഇതിന് അദ്ദേഹത്തിന് കേന്ദ്ര സാംസ്കാരിക വകുപ്പിന്റെ ജൂനിയർ ഫെലോഷിപ്പും ലഭിച്ചു. ദേശീയ അവാർഡ്, ഇന്ദിരാഗാന്ധി അവാർഡ്, മികച്ച കഥയ്ക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് തുടങ്ങിയ നിരവധി പുരസ്കാരങ്ങൾ ആർ ശരത്തിന് ലഭിച്ചിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments