പാലാ: ഭർത്താവ് പാർക്ക് ചെയ്യാനായി കാർ പിന്നോട്ടെടുക്കുന്നതിനിടെ വാഹനമിടിച്ച് ഭാര്യയ്ക്ക് ദാരുണാന്ത്യം. കിടങ്ങൂർ സൗത്ത് ക്ഷേത്രത്തിന് സമീപം താമസിക്കുന്ന പട്ടേലിൽ ശോഭന കുമാരി (66) ആണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു അപകടം. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു.A 66-year-old retired headmistress died tragically after being struck by a reversing car driven by her husband at their home in Kidangoor near Pala.
ശോഭന കുമാരിയും ഭർത്താവ് മുള്ളീധരൻപിള്ളയും കാറിൽ പുറത്തുപോയി മടങ്ങിയെത്തിയതായിരുന്നു. വീടിനു സമീപം കാർ പാർക്ക് ചെയ്യുന്നതിനായി ഭർത്താവ് വാഹനം പിന്നിലേക്ക് എടുക്കുന്നതിനിടെ നിയന്ത്രണം വിട്ട് ശോഭന കുമാരിയെ ഇടിച്ചുവീഴ്ത്തുകയായിരുന്നു.
അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ ശോഭന കുമാരിയെ നാട്ടുകാർ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കിടങ്ങൂർ ഭാരതീയ വിദ്യാമന്ദിരം സ്കൂളിലെ റിട്ടയേർഡ് ഹെഡ്മിസ്ട്രസായിരുന്നു ശോഭന കുമാരി.



