നിവിൻ പോളിയുടെ പുതിയ ചിത്രമായ ബത്ലഹേം കുടുംബ യൂണിറ്റ് എന്ന സിനിമയിലെ ഗാനങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാവുന്നത്.യവന കഥയിൽ നിന്ന് തുടങ്ങുന്ന ഗാനവും, എൻറെ അടുത്തുനിൽക്കുവാനേശുവുണ്ടേ എല്ലാരും വരുവിൻ എന്ന ഗാനവും ആണ് ഇപ്പോൾ ഇൻസ്റ്റയില പുതിയ ട്രെൻഡ് .പാട്ടും അതിനോടനുബച്ചുള്ള പെർഫൊമൻസും കൊണ്ട് സജീവമാവുകയാണ് പലരുടെയും ഇൻസ്റ്റാഗ്രാം പേജുകൾ. ഓണത്തിന് ഇറങ്ങിയ ചിത്രങ്ങളിൽ ഏറ്റവും മികച്ച കയ്യടി നേടിയ ചിത്രമാണ് ബത്ലഹേം കുടുംബ യൂണിറ്റ്. അരവിന്ദ് സ്വാമിയും രേവതിയും ഒരുമിച്ചഭിനയിച്ച അന്ന എന്ന ചിത്രത്തിലെ യവന കഥയിൽ നിന്നു വന്ന ഇടയകന്യകേ…എന്ന ഗാനം ഇക്കാലത്തും വൈറലായത് ഈ സിനിമയിൽ കൂടി ആണ് .അന്ന എന്ന ചിത്രം റിലീസ് ചെയ്തില്ല. .
പ്രേമത്തിന് പ്രായം ഒരു വിഷയമല്ല എന്ന് നിവിൻ പോളി തൻ്റെ പുതിയ ചിത്രത്തിലൂടെ കാണിച്ചിരിക്കുകയാണ്. ഇതിനെ തുടർന്ന് വീടിൻറെ ബാൽക്കണിയിൽ പത്രവും വായിച്ചിരിക്കുന്ന ആളുകളുടെ റീലുകളാണ് നർമ്മത്തിൽ ചാലിച്ച് ഇൻസ്റ്റാഗ്രാം പേജിൽ വൈറലായിക്കൊണ്ടിരിക്കുന്നത്.. എന്നാൽ സ്ത്രീകളാകട്ടെ ഫോട്ടോ ഷൂട്ട് ആയും ഈ പാട്ട് ബാഗ്രൗണ്ടിൽ ഇട്ടിരിക്കുന്നു . എന്നാൽ യൂത്ത് ആകട്ടെ എൻറെ അടുത്തുനിൽക്കുവാനേശുവുണ്ടേ എല്ലാരും വരുവിൻ എന്ന് തുടങ്ങുന്ന ഗാനമാണ് ഡാൻസ് സ്റ്റെപ്പുകൾക്കളുടെ ചുവടുവെയ്‌പോടെ റീലാക്കി ഇറക്കിയിരിക്കുന്നത്.
2026ൽ ഏറ്റവും കൂടുതൽ കളക്ഷൻ ലഭിച്ച മലയാള ചലച്ചിത്രങ്ങളിൽ ഒന്നായി ഈ സിനിമ മാറി.സിനിമയിൽ സീരിയസ് ആയി പറയുന്ന പല വാക്കുകളും നർമ്മത്തിൽ പൊതിഞ്ഞ വാക്കുകളായാണ് പറയുന്നത്.സിനിമ കാണാൻ തിയറ്ററിൽ ഇരിക്കുന്ന ഓരോ നിമിഷവും പ്രക്ഷകരെ ചിരിപ്പിക്കാൻ കഴിയുന്നു എന്നുള്ളത് തന്നെയാണ് ഈ ചിത്രത്തിന്റെ വിജയവും. നല്ലൊരു ഫാമിലി എൻ്റെടെയിനർ ചിത്രം കൂടിയാണിത്.
ബത്ലഹേം കുടുംബ യൂണിറ്റ് ചിത്രത്തിൽ ഷൂട്ട് ചെയ്ത ഒരു ഷോർട്ട് ഫിലിമും ഇപ്പോൾ റിലീസ് ചെയ്തിട്ടുണ്ട്. യൂട്യൂബിൽ ആണ് ഇത് പുറത്തിറങ്ങിയിരിക്കുന്നത്. സോൾമേറ്റ്-ഒരു സാത്തുക്കുട്ടി പ്രണയം എന്നാണ് ആ ഷോർട്ട് ഫിലിമിന്റെ പേര്. നല്ലൊരു റൊമാൻറിക് കോമഡി ചിത്രമായിട്ടാണ് ഈ സിനിമ അറിയപ്പെടുന്നു .



