Sunday, October 4, 2026
spot_imgspot_imgspot_img
HomeCinemaസുഡാനി ഫ്രം നൈജീരിയയിലെ ഉമ്മ, നടി സാവിത്രി ശ്രീധരൻ അന്തരിച്ചു

സുഡാനി ഫ്രം നൈജീരിയയിലെ ഉമ്മ, നടി സാവിത്രി ശ്രീധരൻ അന്തരിച്ചു

കോഴിക്കോട് : വാർദ്ധക്യ സഹജമായ തുടർന്ന് നടി സാവിത്രി ശ്രീധരൻ അന്തരിച്ചു. ദീർഘകാലമായി മാങ്കോവിലെ വീട്ടിൽ കിടപ്പിലായിരുന്നു. സുഡാനി ഫ്രം നൈജീരിയ എന്ന സിനിമയിൽ ജമീല എന്ന കഥാപാത്രത്തെയാണ് സാവിത്രി ശ്രീധരൻ അനശ്വരമാക്കിയത്. ഇതിലെ അഭിനയത്തിന് മികച്ച സ്വഭാവം നടിക്കുള്ള സംസ്ഥാന ലഭിച്ചിരുന്നു. കൂടാതെ ദേശീയ ചലച്ചിത്ര പുരസ്കാരത്തിൽ പ്രത്യേക ജൂറി പരാമർശവും നേടി. നാടക വേദിയിലെ സജീവ സാന്നിധ്യമായിരുന്നു സാവിത്രി ശ്രീധരൻ.

കോഴിക്കോട്ടെ പ്രശസ്തമായ നാലു പ്രഫഷണൽ നാടകം ട്രൂപ്പിലെ പ്രധാനപ്പെട്ട നടിയായിരുന്ന ഇവർ മികച്ച നാടക നടിക്കുള്ള സംസ്ഥാന പുരസ്കാരവും ലഭിച്ചിട്ടുണ്ട്. അഞ്ചു പതിറ്റാണ്ടോളം പ്രൊഫഷണൽ നാടക രംഗത്ത് ഉണ്ടായിരുന്നു. കറുത്ത വെളിച്ചമായിരുന്നു ആദ്യത്തെ നാടകം.അമേച്വർ നാടകത്തിൽ നിന്നാണ് പ്രൊഫഷണൽ നാടകത്തിലോട്ട് വരുന്നത്. സൃഷ്ടി വഴിയമ്പലം, ദീപസ്തംഭം മഹാശ്ചര്യം, അച്ഛനും ബാപ്പയും, സാക്ഷാത്കാരം, കുചേലവൃത്തം തുടങ്ങിയ നിരവധി നാടകങ്ങളിലും അഭിനയിച്ചു. സംഗീത നാടക അക്കാദമിയുടെ മികച്ച നടിക്കുള്ള പുരസ്കാരവും ലഭിച്ചിട്ടുണ്ട്. ഭർത്താവ് ശ്രീധരൻ മുൻപേ മരിച്ചിരുന്നു. ആരോഗ്യപരമായ ബുദ്ധിമുട്ടുകൾ ഉണ്ടാകുന്നതിനു മുമ്പേ അഭിനയരംഗത്ത് സജീവമായിരുന്നു സാവിത്രി ശ്രീധരൻ.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments