Wednesday, April 15, 2026
spot_imgspot_imgspot_img
HomeCinema'കുടിക്കാന്‍ വെള്ളം തന്നത് ബാത്ത്‌റൂമിലെ കപ്പിൽ …ഡിസ്പോസിബിൾ ഗ്ലാസിൽ പായസം': അനുഭവങ്ങൾ പറഞ്ഞ് വിതുമ്പി കരഞ്ഞ്...

‘കുടിക്കാന്‍ വെള്ളം തന്നത് ബാത്ത്‌റൂമിലെ കപ്പിൽ …ഡിസ്പോസിബിൾ ഗ്ലാസിൽ പായസം’: അനുഭവങ്ങൾ പറഞ്ഞ് വിതുമ്പി കരഞ്ഞ് വാവ സുരേഷ്

കേരളത്തിൽ പാമ്പിനെ കുറിച്ചുള്ള ഭയം കുറയ്ക്കാനും മനുഷ്യരും വന്യജീവികളും തമ്മിലുള്ള സംഘർഷങ്ങൾ ഒഴിവാക്കാനും വലിയ പങ്കുവഹിച്ച വ്യക്തിയാണ് വാവ സുരേഷ്.

എന്നാൽ ഇപ്പോഴിതാ വാവ സുരേഷ് തന്റെ ജീവിതത്തിൽ ഇതുവരെ വെളിപ്പെടുത്താത്ത തന്റെ കഷ്ടപ്പാടുകൾ നിറഞ്ഞ ജീവിതം പങ്കുവെക്കുകയാണ്. താൻ പാമ്പുപിടുത്തക്കാരൻ എന്ന നിലയിൽ ലോകപ്രശസ്തനാണെങ്കിലും തന്റെ സ്വകാര്യ ജീവിതം ഇന്നും വലിയ പ്രതിസന്ധികളിലൂടെയാണ് കടന്നുപോകുന്നതെന്ന് അദ്ദേഹം വെളിപ്പെടുത്തി.

“തനിക്ക് ഒരുപാട് തവണ മോശം അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. നെയ്യാറ്റിന്‍കരയ്ക്ക് അടുത്ത് ഒരുപാട് വര്‍ഷങ്ങള്‍ക്ക് മുമ്പ് അധ്യാപികയായ ഒരമ്മയുടെ വീട്ടില്‍, അവര്‍ പ്രിന്‍സിപ്പളോ മറ്റോ ആയിരുന്നു, മതിലില്‍ പമ്പ് വന്നു. ഉച്ചയ്ക്ക് ഒരു 12.30യ്ക്ക് തുടങ്ങി വൈകിട്ട് ആറരയ്ക്കാണ് പാമ്പിനെ കിട്ടുന്നത്. ഞാന്‍ ഭക്ഷണമൊന്നും കഴിച്ചിട്ടില്ല. ഞാന്‍ ചെറുപ്പം മുതല്‍ക്കെ ഒരു വീട്ടില്‍ പോയാലും അങ്ങനെ ആഹാരം കഴിക്കാറില്ല, നമുക്ക് ആഹാരം തരുന്നത് കൊണ്ട് ഇനി അവര്‍ക്കെന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടാകുമോ എന്ന് കരുതിയിട്ടാണ്.

പാമ്പിനെ പിടിച്ച് ക്ഷീണിച്ച് വിയര്‍ത്ത് ഞാനങ്ങ് ഇരുന്നുപോയി, അപ്പോള്‍ കുടിക്കാന്‍ വെള്ളം തരുമോയെന്ന് ഞാന്‍ അവരോട് ചോദിച്ചു. മക്കളേ ഇപ്പോള്‍ കൊണ്ടുവരാമെന്ന് പറഞ്ഞു അവര്‍ പോയി, വീട്ടിലെ പുറത്ത് ഉപയോഗിക്കുന്ന ബാത്ത്‌റൂമില്‍ ബക്കറ്റില്‍ കിടന്ന മഗ്ഗെടുത്ത് കഴുകിയാണ് എനിക്ക് കുടിക്കാന്‍ വെള്ളം കൊണ്ടുവന്നത്, അത് വ്യക്തമായിട്ട് ഞാന്‍ കണ്ടോണ്ട് ഇരിക്കുകയായിരുന്നു. അവിടുത്തെ ജോലിക്കാര്‍ എന്നോട് പറഞ്ഞു ചേട്ടാ അത് കുടിക്കല്ലേ എന്ന്, ഞാനത് കുടിച്ചില്ല കളഞ്ഞു.

കൂടാതെ എന്റെ ഏറ്റവും അടുത്ത ഒരു സുഹൃത്തുണ്ടായിരുന്നു, അയാള്‍ ഒരു ദിവസം എന്നെ തിരുവോണത്തിന് എന്നെ വീട്ടിലേക്ക് ക്ഷണിച്ചു. പക്ഷെ ഞാന്‍ വരാന്‍ പറ്റില്ലെന്ന് പറഞ്ഞു, ഞാന്‍ പായസം കുടിക്കാന്‍ വരാമെന്ന് പറഞ്ഞു. അങ്ങനെ ഞാന്‍ ചെന്നു, വീടിന്റെ വരാന്തയില്‍ ഇരുത്തി, പായസം എടുക്കാമെന്ന് പറഞ്ഞ് അവര്‍ വീടിന്റെ അകത്തേക്ക് പോയി. അരമണിക്കൂറായി മുക്കാല്‍ മണിക്കൂറായി പായസം കണ്ടില്ല, ആരെയും കാണാനില്ല.

ഞാന്‍ അകത്ത് കയറി അടുക്കളയില്‍ ചുമ്മ നോക്കുമ്പോൾ ഒരു അമ്പതോളം ഗ്ലാസ് അകത്തിരിക്കുന്നുണ്ട്.. അപ്പോള്‍ അവരുടെ മോൻ മാത്രം അവിടെ ഇല്ല, അവനുണ്ട് വെളിയില്‍ നിന്ന് ഓടിവരുന്നു.

ഏതോ ഒരു കടയില്‍ പോയി ഡിസ്‌പോസിബിള്‍ ഗ്ലാസ് വാങ്ങിച്ച് വരികയായിരുന്നു അവന്‍, അതിലാണ് എനിക്ക് പായസം തന്നത്. ഞാനത് കുടിച്ചു, എനിക്ക് മനസിലായി, ആ ഗ്ലാസ് കഴുകി അവിടെ കളയാതെ മടക്കി എന്റെ പോക്കറ്റിലിട്ട് തിരികെ പോന്നു. ഇങ്ങനെ ഒരുപാട് അനുഭവങ്ങള്‍ എനിക്കുണ്ടായിട്ടുണ്ട്.

ഞാന്‍ അതൊന്നും അങ്ങനെ കാര്യമായി എടുത്തിട്ടില്ല അതൊക്കെ അവരുടെ ഇടുങ്ങിയ മനസ്സ് ആയത് കൊണ്ടായിരിക്കും.ഇത്രയും പറഞ്ഞു വാവ സുരേഷ് വിതുമ്പി കരഞ്ഞു

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments