ഐപിഎല്‍ 2026ന് തിരശീല വീഴുമ്പോള്‍ ഏറ്റവും വലിയ വിസ്മയമായി മാറുകയാണ് രാജസ്ഥാന്‍ റോയല്‍സ് ടീം ഓപ്പണിംഗ് ബാറ്റര്‍ വൈഭവ് സൂര്യവംശി. കേവലം രണ്ടാം സീസണ്‍ മാത്രം കളിക്കുന്ന 15കാരനാണ് ഈ ഐപിഎല്ലിലെ ടോപ്‌സ്‌കോറര്‍. (Vaibhav Suryavanshi becomes the emerging player of IPL 2026.)
എമേര്‍ജിംഗ് പ്ലെയര്‍ ഓഫ് ദ പുരസ്‌കാരവും ഒപ്പം സൂപ്പര്‍ സ്‌ട്രൈക്കര്‍ ഓഫ് ദ സീസണ്‍ അവാര്‍ഡും വൈഭവ് സ്വന്തമാക്കി.
16 മല്‍സരങ്ങളില്‍ നിന്ന് 48.50 ശരാശരിയില്‍ 776 റണ്‍സാണ് ഇന്ത്യയുടെ പുതിയ ബാറ്റിംഗ് സെന്‍സേഷന്‍ അടിച്ചുകൂട്ടിയത്. അതും 237.3 സ്‌ട്രൈക്ക് റേറ്റിലാണ് വൈഭവ് റണ്‍സ് അടിച്ചുകൂട്ടിയത്.
സൂപ്പര്‍ സിക്‌സസ് ഓഫ് ദ സീസണ്‍ അവാര്‍ഡും വൈഭവ് സ്വന്തമാക്കി. 72 സിക്‌സുകള്‍ പറത്തിയ വൈഭവ് ഒരു സീസണില്‍ ഏറ്റവുമധികം സിക്‌സുകളെന്ന റെക്കോര്‍ഡും സ്വന്തം പേരിലാക്കി.
63 ഫോറുകളും അടക്കം 135 ബൗണ്ടറികളാണ് വൈഭവ് ഈ സീസണില്‍ മാത്രം നേടിയത്. ഈ സീസണില്‍ ഏറ്റവുമധികം ബൗണ്ടറികളും വൈഭവിന്റെ പേരില്‍ തന്നെ.
ഏറ്റവും കുറഞ്ഞ ബോളില്‍ 1000 ഐപിഎല്‍ റണ്‍സെന്ന നേട്ടവും ഈ സീസണില്‍ വൈഭവ് സ്വന്തമാക്കിയിരുന്നു. ഓറഞ്ച് ക്യാപ് 15ാം വയസില്‍ നേടിയ വൈഭവ് ഈ നേട്ടം കൈവരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞയാളെന്ന നേട്ടവും സ്വന്തമാക്കി.
For details, visit – IPL official site.



