കൊച്ചി:അമേരിക്കയിലെ ജോർജിയയിലുള്ള ഡോസൺ കൗണ്ടിയിൽ വിവാഹദിനത്തിലുണ്ടായ ഹെലികോപ്റ്റര്‍ ദുരന്തത്തില്‍ മലയാളിയായ നവവരനടക്കം രണ്ടുപേര്‍ മരിച്ചു. വധുവിന് പരിക്കേറ്റു.
മൂവാറ്റുപുഴ കടവാക്കുഴി സ്വദേശി ഡേവ് ഫിജി (26) ആണ് മരിച്ചത്. വിവാഹത്തിന് ശേഷം വധൂവരന്മാർ സഞ്ചരിച്ച ഹെലികോപ്ടറാണ് തകർന്നുവീണത്. സംഭവസ്ഥലത്തുതന്നെ വരൻ ഡേവും ഹെലികോപ്ടർ പൈലറ്റും മരിച്ചു. വധു ജെസ്നി ഗുരുതര പരിക്കുകളോടെ ആശുപത്രിയിലാണ്.
പത്തുവര്‍ഷം മുമ്പ് ന്യൂ ടെസ്റ്റമെന്റ് ചര്‍ച്ചില്‍വെച്ച് തുടങ്ങിയ ദീര്‍ഘകാലത്തെ സൗഹൃദവും പ്രണയവുമാണ് മൂവാറ്റുപുഴ സ്വദേശി ഡേവും തിരുവല്ല സ്വദേശിനി ജെസ്നിയും തമ്മിലുള്ള വിവാഹത്തിലെത്തിയത്. മരിച്ച ഡേവ് ഫിജി ഡെല്‍റ്റ എയര്‍ലൈന്‍സ് പൈലറ്റാണ്.



