തൃശ്ശൂർ : തൃശ്ശൂരിൽ മെഡിക്കൽ കോളേജ് ഹോസ്റ്റൽ കെട്ടിടത്തിന്റെ നാലാം നിലയിൽ നിന്ന് നിന്ന് എംബിബിഎസ് വിദ്യാർത്ഥിനി ചാടി മരിച്ചു. കോട്ടയം സ്വദേശി സ്നേഹ പൗലോസ് (20) ആണ് മരിച്ചത്. ജൂബിലി മിഷൻ മെഡിക്കൽ കോളജിലെ ഒന്നാംവർഷ വിദ്യാർഥിനിയാണ് സ്നേഹ.
രാവിലെ 11 മണിയോടെയായിരുന്നു സംഭവം നടന്നത്. ഉടനെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആത്മഹത്യ ചെയ്തതിന്റെ കാരണം വ്യക്തമല്ല. സ്നേഹക്ക് എംബിബിഎസ് പഠിക്കാൻ താല്പര്യം ഇല്ലായിരുന്നു എന്ന് സഹപാഠികളുടെ മൊഴിയിൽ നിന്ന് പോലീസിന് കിട്ടിയ വിവരം. സംഭവത്തിൽ പോലീസ് കൂടുതൽ അന്വേഷണം നടത്തി വരികയാണ്. വിവരമറിഞ്ഞ് സ്നേഹയുടെ കുടുംബം തൃശ്ശൂരിലേക്ക് തിരിച്ചിട്ടുണ്ട്.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ – 1056, 0471- 2552056)



