തൃശ്ശൂർ : കൊട്ടാരക്കര വാളകത്ത് വെച്ചുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ ഖോ ഖോ താരം നവോമിയുടെ മസ്തിഷ്ക മരണം സ്ഥിരീകരിച്ചു. വടക്കാഞ്ചേരി പൊന്നാനിക്കാട് വാണിയം കിഴക്കേൽ വിൻസെന്റിന്റെ മകളാണ് മരിച്ച നവോമി (23). മസ്തിഷ്ക മരണം സംഭവിച്ചതിനെ തുടർന്ന് ബന്ധുക്കൾ അവയവ ദാനത്തിന് ഉള്ള സമ്മതപത്രം കൈമാറി.തിരുവനന്തപുരത്തേക്ക് ആദ്യമായി ജോലിക്ക് പോകുകയാണ് അപകടം സംഭവിച്ചത്. അമ്മ ജിപ്സിയും സഹോദരൻ ജോയിലും കൂടെയുണ്ടായിരുന്നു.
കഴിഞ്ഞ 25ന് കൊട്ടാരക്കര വാളകത്ത് വച്ച് കാറും പാഴ്സലോണയും തമ്മിൽ കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ പരിക്കേറ്റ നവോമിയെ ഉടൻ തന്നെ കൊട്ടാരക്കര വിജയം ഹോസ്പിറ്റലിൽ എത്തിച്ചു. എന്നാൽ പിന്നീട് തിരുവനന്തപുരം കിംസ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. കൂടെയുണ്ടായിരുന്ന അമ്മയും സഹോദരനെയും തൃശൂർ അശ്വിനി ആശുപത്രിയിലേക്കും പ്രവേശിപ്പിച്ചു.
തൃശ്ശൂർ സെൻറ് തോമസ് കോളേജിൽ സൈക്കോളജിയിൽ പിജി ബിരുദം നേടിയ നവോമി രജീഷാ വിജയൻ പ്രധാന വേഷത്തിൽ എത്തിയ ഖോ ഖോ എന്ന സിനിമയിലും അഭിനയിച്ചിട്ടുണ്ട് . അച്ഛൻ വിൻസെന്റ് ഡ്രൈവറും അമ്മ ജിപ്സി ജിം ട്രെയിനറും ആണ്. എയ്ഞ്ചൽ (അധ്യാപിക, എറണാകുളം), ജോയൽ (തൃശ്ശൂർ സെൻതോമസ് കോളേജ് വിദ്യാർത്ഥി) എന്നിവർ സഹോദരങ്ങളാണ്.



