മൂലമറ്റം: ഇടുക്കിയിൽ ബന്ധു വീട്ടിലെത്തിയ വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി. ഇന്ന് രാവിലെ ആയിരുന്നു സംഭവം നടന്നത്. തൊടുപുഴ മാരിക്കലുങ്ക് സ്വദേശി ആൻ മരിയ(19) മരിച്ചത്.
ഇന്ന് രാവിലെ ആയിരുന്നു ആൻ മരിയയെ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. കഴിഞ്ഞ ദിവസമാണ് ബന്ധുവീടായ കോളപ്ര ഏഴാം മൈലിൽ എത്തിയത്. മുട്ടം പോലീസ് സ്ഥലത്തെത്തിയിട്ടിട്ടുണ്ട് . ആൻ മരിയയുടെ അച്ഛനും അമ്മയും തൊടുപുഴയിലാണ്. എറണാകുളത്ത് പഠിക്കുകയായിരുന്നു ആൻ മരിയ. മരണകാരണം വ്യക്തമല്ല.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ – 1056, 0471- 2552056)



