ഇടുക്കി : കനത്ത മഴയും മണ്ണിടിച്ചിലും കാരണം മലയോര മേഖലയിലേക്കുള്ള രാത്രി യാത്രകൾ ഭരണകൂടം നിരോധിച്ചു. വൈകിട്ട് 7 മുതൽ രാവിലെ ആറു വരെയാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. . വിനോദസഞ്ചാരമേഖലകൾ അടച്ചിടാൻ നിർദ്ദേശവുമുണ്ട്. ഇന്നലെ ഉണ്ടായ ശക്തമായ മഴയിൽ ഉരുൾപൊട്ടലും മണ്ണിടിച്ചിലും ഉണ്ടായി.
ഇടുക്കിയിൽ ഇടവിട്ട് മഴ തുടരുകയാണ്. അടിമാലിയിൽ പഴംപള്ളി ചാലിൽ ഉരുൾപൊട്ടൽ ഭീഷണിയെ തുടർന്ന് അഞ്ച് കുടുംബങ്ങളെ അവിടുന്ന് മാറ്റി പാർപ്പിച്ചു. കൊച്ചി -ധനുഷ്കോടി ദേശീയപാതയിൽ മരം വീണു. മലപ്പുറത്ത് ശക്തമായ മഴ കെടുതിയിൽ മരിച്ചവരുടെ എണ്ണം അഞ്ചായി. കോട്ടയം കിഴക്കൻ മേഖലയിൽ ഉരുൾപൊട്ടലും മണ്ണിടിച്ചിലും ഉണ്ടായി. ഇന്ന് മഴയ്ക്ക് ശമനമുണ്ട്. എങ്കിലും സംസ്ഥാനത്ത് 6 ജില്ലകളിൽ ഇന്ന് ഓറഞ്ച് പ്രഖ്യാപിച്ചിരിക്കുകയാണ്. കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, മലപ്പുറം, പാലക്കാട് ജില്ലകളിലാണ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. മണിക്കൂറിൽ 40 കിലോമീറ്റർ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.



