കൊച്ചി∙ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന പരാതിയില്‍ സിനിമ സഹ സംവിധായകന്‍ ജോജോ കുരിശിങ്കലിനെതിരെ പൊലീസ് കേസെടുത്തു.
എറണാകുളം മരട് പൊലീസാണ് മോഡൽ നൽകിയ പരാതിയിൽ കേസെടുത്തത്. ഡേറ്റിംഗ് ആപ്പ് വഴി പരിചയപ്പെട്ടതിന് ശേഷമാണ് ഇയാൾ വിവാഹം വാഗ്ദാനം നൽകിയത്.
താന്‍ വിവാഹമോചിതനാണെന്നും വിവാഹം കഴിക്കാന്‍ താല്‍പര്യമുണ്ടെന്നും ജോജോ പറഞ്ഞതായി യുവതിയുടെ പരാതിയില്‍ പറയുന്നു. കൂടാതെ യുവതിയുടെ വീട്ടുകാരുമായും ബന്ധം സ്ഥാപിച്ചു. യുവതിയെ ഫ്ലാറ്റിലേക്ക് വിളിച്ചുവരുത്തി ജോജോ പീഡിപ്പിച്ചു എന്നാണ് പരാതിയിൽ പറയുന്നത്. വിവാഹത്തിൽ നിന്ന് ജോജോ പിന്നീട് പിൻമാറിയതോടെ യുവതി പൊലീസിനെ സമീപിക്കുകയായിരുന്നു. പൊലീസ് യുവതിയുടെ വിശദമായ മൊഴി രേഖപ്പെടുത്തുകയും വൈദ്യപരിശോധന ഉൾപ്പെടെയുള്ള നടപടികൾ പൂർത്തിയാക്കുകയും ചെയ്തിട്ടുണ്ട്.



