കൊച്ചി : വി.ഡി. സതീശനുവേണ്ടി ആലുവ മഹാദേവക്ഷേത്രത്തിൽ ഗണപതിഹോമം ഉൾപ്പെടെ പ്രത്യേക പൂജ. ഗണപതിഹോമം, ഭഗവതി സേവ, മൃത്യുഞ്ജയ ഹോമം, കടുംപായസം, ജലധാര, കരിക്ക് അഭിഷേകം എന്നീ വഴി പാടുകളാണു നടത്തുന്നത്. യൂത്ത് കോൺഗ്രസ് ആലുവ മണ്ഡലം വൈസ് പ്രസിഡന്‍റ് തരുൺ ജെറോമാണ് 955 രൂപ അടച്ചു വഴിപാടു ബുക്ക് ചെയ്തത്.
ഒന്നര വർഷമായി അബുദാബിയിൽ ജോലിചെയ്യുന്ന തരുൺ സുഹൃത്ത് മുഖാന്തിരമാണ് വഴിപാടുകൾ കഴിപ്പിച്ചത്. പടനയിച്ച വ്യക്തിക്കാണ് മുഖ്യമന്ത്രിയാകാൻ യോഗ്യതയെന്നും വി.ഡി. സതീശൻ മാത്രമാണ് ഈ സ്ഥാനത്തിന് അർഹനെന്നും തരുൺ പറയുന്നു.



