മലയാളികൾക്ക് ഏറെ സുപരിചിതയായ താരമാണ് മീനാക്ഷി രവീന്ദ്രൻ. റിയാലിറ്റി ഷോകാലിലൂടെ എത്തി ഇന്ന് സിനിമയിൽ അഭിനയിച്ചും തിളങ്ങുകയാണ് മീനാക്ഷി. എന്നാൽ ഇപ്പോഴിതാ മീനാക്ഷി പങ്കുവച്ചൊരു പോസ്റ്റ് ശ്രദ്ധനേടുകയാണ്. താൻ കാമുകനുമായി ബ്രേക്കപ്പായെന്നും മതപരമായ കാര്യങ്ങളാണ് അതിന് കാരണമെന്നും മീനാക്ഷി പറയുന്നു. പൊട്ടി കരയുന്ന വീഡിയോയും മീനാക്ഷി പങ്കുവച്ചിട്ടുണ്ട്.
‘മതപരമായ വിശ്വാസങ്ങളുടെ പേരിൽ ബോയ്‌ഫ്രണ്ടുമായി വേർപിരിഞ്ഞു. ഞാൻ ദൈവമാണെന്ന് അവൻ വിശ്വസിക്കുന്നില്ല’, എന്നാണ് വീഡിയോയ്‌ക്കൊപ്പം മീനാക്ഷി കുറിച്ചത്.
മീനാക്ഷി തമാശരൂപേണയാണ് വീഡിയോ ചെയ്‌തത്. വളരെ രസകരമായ കമന്റുകളാണ് വീഡിയോയ്‌ക്ക് താഴെ വന്നിരിക്കുന്നത്. ‘ദൈവം കരയാറില്ല, പെണ്ണേ നീ നിർത്തിക്കോ’, എന്നിങ്ങനെ പോകുന്നു കമന്റുകൾ. അതേസമയം, വീഡിയോയിലെ തമാശ മനസിലാകാതെ ചിലർ മീനാക്ഷിയെ ആശ്വസിപ്പിക്കുന്നുമുണ്ട്.



