Monday, August 24, 2026
spot_imgspot_imgspot_img
HomeCinemaകാലം മാറിയാലും ചില നിമിഷങ്ങൾ വൈറൽ തന്നെ; ദിലീപ്–മഞ്ജു കൈകൊടുക്കൽ ചർച്ചയാകുന്നു

കാലം മാറിയാലും ചില നിമിഷങ്ങൾ വൈറൽ തന്നെ; ദിലീപ്–മഞ്ജു കൈകൊടുക്കൽ ചർച്ചയാകുന്നു

ദിലീപും മഞ്ജുവും പുഞ്ചിരിയോടെ പരസ്പരം കൈ കൊടുത്തത് സോഷ്യൽ മീഡിയയിൽ ഇന്ന് വൈറലായി കൊണ്ടിരിക്കുകയാണ്.ഏറെ വർഷങ്ങൾക്ക് ശേഷം ഇരുവരും കൈ കൊടുത്ത ആ സുന്ദരമായ നിമിഷം ആണ് ഇപ്പോൾ വൈറലാകുന്നത്.ഒരുകാലത്ത് സിനിമാ പ്രേക്ഷകർ നെഞ്ചോട് ചേർത്തുവച്ച താര ജോഡികളാണ് ദിലീപ്- മഞ്ജു വാര്യർ. അതുകൊണ്ടുതന്നെയാണ് പ്രേക്ഷകർ ഈ അപൂർവ്വം നിമിഷം ഏറ്റെടുത്തത്

സോഷ്യൽ മീഡിയയ്ക്ക് സംസാരിക്കാൻ പുതിയൊരു വിഷയവും കൂടി ആയി. സോഷ്യൽ മീഡിയ ഇല്ലാതിരുന്ന കാലത്ത് ഹിറ്റായ ജോഡികൾ ആയിരുന്നു ദിലീപ് -മഞ്ജു വാര്യർ. പിന്നീട് ഇവർ വിവാഹിതരായപ്പോൾ അതും സിനിമ ആസ്വാദകർ നിറഞ്ഞ മനസ്സോടെ കയ്യടിച്ചു. എന്നാൽ പിന്നീട് അവരുടെ വേർപിരിയൽ വളരെയധികം വിഷമത്തോടെയാണ് പ്രേക്ഷകർ ഉൾക്കൊണ്ടത്. പിന്നീട് അവർ വേദികളിൽ ഒരുമിച്ച് എത്തിയിരുന്നില്ല. വർഷങ്ങൾക്കുശേഷം ആദ്യമായാണ് ഇവർ ഒരു വേദിയിൽ എത്തിയതും കൈ കൊടുത്തതും. ഇതാണ് എല്ലാവർക്കും സന്തോഷവും സംശയവും വന്നത്. ഇത് എ ഐ ആണോ അതോ ഒറിജിനൽ ആണോ എന്ന സംശയം പ്രേക്ഷകർക്ക് ഉണ്ടായി .എന്നാൽ ഇത് എ ഐ അല്ല ഒറിജിനൽ തന്നെയാണ് എന്നാണ് അടിക്കുറിപ്പോടെ വീഡിയോ എത്തിയിരിക്കുന്നത്.

കാക്കനാട് പുതുതായി ആരംഭിച്ച മാജിക്ഫ്രെയിംസ് മൾട്ടിപ്ലക്സ് തിയറ്റർ സമുച്ചയത്തിന്റെ ഉദ്ഘാടനത്തിന് എത്തിയപ്പോഴായിരുന്നു ഈ സുന്ദര നിമിഷം ഉണ്ടായത്. ഒരേ വേദിയിൽ പരസ്പരം അകന്നിരുന്ന ദിലീപും മഞ്ജു വാര്യരും മുഖത്തോട് മുഖം വന്നപ്പോഴാണ് മഞ്ജു ചിരിച്ചു കൊണ്ട്ദിലീപിന് കൈകൊടുത്തത്. അപ്പോൾ തന്നെ ദിലീപും തിരിച്ചു കൈ കൊടുത്തു. ഇതാണ് ഇപ്പോൾ വൈറൽ ആയി കൊണ്ടിരിക്കുന്നത്. മുഖ്യമന്ത്രിയുടെ വി ഡി സതീശൻ ആയിരുന്നു തിയറ്റർ ഉദ്ഘാടനം ചെയ്തത്. കുഞ്ചാക്കോ ബോബൻ, പൃഥ്വിരാജ്, ജയസൂര്യ, സുരാജ് വെഞ്ഞാറമൂട് എന്നിവർ ഈ ചടങ്ങിൽ പങ്കെടുത്തിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments