Sunday, September 20, 2026
spot_imgspot_imgspot_img
HomeDistrict NewsKottayamപാലായിൽ ബിജു മാത്യൂസ് നഗരസഭ ഉപാധ്യക്ഷൻ

പാലായിൽ ബിജു മാത്യൂസ് നഗരസഭ ഉപാധ്യക്ഷൻ

കോട്ടയം : പാലാ നഗരസഭയിൽ നടന്ന ഉപാധ്യക്ഷ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് പിന്തുണയോടെ ബിജു മാത്യു വിജയിച്ചു. ഇന്ന് രാവിലെ നടന്ന തെരഞ്ഞെടുപ്പിൽ ആയിരുന്നു കോൺഗ്രസ് വിമതനായ ബിജു മാത്യൂസ് പാലാ നഗരസഭാ ഉപാധ്യക്ഷനായത്. യുഡിഎഫിലെ സെബാസ്റ്റ്യൻ പനക്കലിനെയാണ് ബിജു തോൽപ്പിച്ചത്.

ഉപാധ്യക്ഷൻ സ്ഥാനത്ത് ചൊല്ലി കോൺഗ്രസ് വിമതരുടെ ഇടയിൽ തർക്കം നിലനിന്നിരുന്നു. ബിജു മതി ടോണി തൈപ്പറമ്പിലും തമ്മിലായിരുന്നു തർക്കമുണ്ടായത്. നഗരസഭാ അധ്യക്ഷയായ മായാ രാഹുലും വിനിത അംഗം രജിത പ്രകാശും ബിജു മാത്യൂസിനെ പിന്തുണച്ചു. 26 അംഗ നഗരസഭയിൽ 14 വോട്ടു ലഭിച്ച് ബിജു മാത്യൂസ് വിജയിച്ചു. ടോണി തൈപ്പറമ്പിളിനെ അന്നയിക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ടോണി തൈപ്പറമ്പിലും ഇടതിനെ പിന്തുണച്ചിരുന്ന ലിസി കുട്ടി മാറ്റിയോ യുഡിഎഫിന് വോട്ട് ചെയ്തു. എങ്കിലും കേവല ഭൂരിപക്ഷത്തോടെ ബിജു വിജയിക്കുകയായിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments