അങ്കമാലി : പത്താം ക്ലാസ് വിദ്യാർത്ഥിനിയേയും യുവാവിനേയും മരിച്ച നിലയിൽ കണ്ടെത്തി. ആകോലിയിൽ സ്വദേശിയായ വിസ്മയയും (15) അടുത്ത ബന്ധുകൂടിയായ അഭിലാഷും(21) മാണ് മരിച്ചത്. കഴിഞ്ഞ ദിവസമാണ് വാളത്തുംഗലിൽ നിന്നു വിസ്മയയെ കാണാതായത്.
ഇന്നലെ സ്കൂളിലേക്ക് പോയ വിസ്മയ അവിടെ ചെന്നില്ലായിരുന്നു.വൈകുന്നേരമായിട്ടും വിസ്മയ വീട്ടിൽ എത്താതെ വന്നപ്പോഴാണ് വീട്ടുകാർ അന്വേഷിച്ചു സ്കൂളിൽ എത്തിയപ്പോഴാണ് സംഭവം അറിയുന്നത്. തുടർന്ന് വീട്ടുകാർ പോലീസിന് പരാതി കൊടുത്തു. ഇതിന് പിന്നാലെയാണ് അങ്കമാലിയിൽ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തിയത്. മയ്യനാട് സ്കൂൾ വിദ്യാർത്ഥിനിയാണ്.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്ലൈൻ നമ്പരുകൾ – 1056, 0471- 2552056)



