Thursday, October 1, 2026
spot_imgspot_imgspot_img
HomeCrimeആലപ്പുഴയിൽ മദ്യപാനത്തിനിടയിൽ തർക്കം; യുവാവിനെ സുഹൃത്ത് കുത്തിക്കൊന്നു

ആലപ്പുഴയിൽ മദ്യപാനത്തിനിടയിൽ തർക്കം; യുവാവിനെ സുഹൃത്ത് കുത്തിക്കൊന്നു

ആലപ്പുഴ : ആലപ്പുഴയിൽ മദ്യപാനത്തിനിടയിൽ ഉണ്ടായ തർക്കത്തെ തുടർന്ന് സുഹൃത്തിനെ യുവാവ് കുത്തിക്കൊന്നു. ചുങ്കം സ്വദേശിയായ ആൻറണി വർഗീസ് ആണ് മരിച്ചത്. സുഹൃത്തായ അഫ്സൽ ആണ് ആൻറണി വർഗീസിനെ കൊലപ്പെടുത്തിയത്.

രാത്രിയിലായിരുന്നു സംഭവം നടന്നത്. കൊലപാതകം വിവരം പുറംലോകം അറിഞ്ഞത് രാവിലെ ആയിരുന്നു. വെള്ളിയാഴ്ച വൈകിട്ട് ഇരുവരും ഒരുമിച്ച് മദ്യപാനത്തിൽ ആയിരുന്നു. ഇതിനിടയിൽ ആൻറണി ഒരു കല്ലെടുത്ത് അഫ്സലിന്റെ ദേഹത്തേക്ക് അറിയിക്കുകയും ഇതിൽ പ്രകോപിതനായ അഫ്സൽ കയ്യിലുണ്ടായിരുന്ന കത്തി വെച്ച് കുത്തുകയായിരുന്നു. ശനിയാഴ്ച രാവിലെ ആയിരുന്നു മൃതദേഹം കണ്ടത്. പോസ്റ്റുമോർട്ടത്തിനായി വേഗം വണ്ടാനം മെഡിക്കൽ കോളേജിലെ മാറ്റി. ആൻറണി വർഗീസിന്റെ വയറ്റിൽ ആയിരുന്നു അഫ്സൽ കുത്തിയത്. എന്നാൽ മരണ കാരണമാകാൻ വലിയ കുത്ത് അല്ലായിരുന്നു എന്നും ചോര വാർന്ന് മരിച്ചതായിരിക്കാം എന്ന് പോലീസ് പറഞ്ഞു.ചുങ്കം പാലത്തിന് സമീപത്താണ് മൃതദേഹം കണ്ടെത്തിയത്. പോലെ കൂടുതൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments