മെൽബൺ: കോട്ടയം സ്വദേശിയായ യുവാവ് മെൽബണിൽവച്ചുണ്ടായ വാഹനാപകടത്തിൽ മരിച്ചു. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് 1.45 ഓടെ സംഭവിച്ച കാർ അപകടത്തിലാണ് ടിജോ ജോസ് തോമസ്(35) മരിച്ചത് .
ടിജോ സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് മരത്തിൽ ഇടിക്കുകയായിരുന്നെന്നും, സംഭവസ്‌ഥലത്തുവച്ചുതന്നെ മരണം സംഭവിച്ചെന്നുമാണ് പോലീസ് പറയുന്നത്.
ഭാര്യ അഞ്ചു തോമസ്. ഒരു മാസം മാത്രം പ്രായമുള്ള ഒരു കുഞ്ഞുമുണ്ട്. കോട്ടയം ജില്ലയിലെ മുക്കൂട്ടുതറയിലാണ് ടിജോയുടെ ജന്മദേശം.



