Tuesday, April 14, 2026
spot_imgspot_imgspot_img
HomeCinema'സിനിമാ സെറ്റിൽവെച്ച് സംവിധായകൻ പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു'; വീട്ടുകാരോട് പറഞ്ഞപ്പോള്‍..'; പൊട്ടിക്കരഞ്ഞ് മൊണാലിസ

‘സിനിമാ സെറ്റിൽവെച്ച് സംവിധായകൻ പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു’; വീട്ടുകാരോട് പറഞ്ഞപ്പോള്‍..’; പൊട്ടിക്കരഞ്ഞ് മൊണാലിസ

സംവിധായകൻ സനോജ് മിശ്രയ്ക്കെതിരെ ഗുരുതര ആരോപണവുമായി കുംഭമേളയിലൂടെ വൈറലായ മൊണാലിസ. സിനിമാ സെറ്റിൽ വച്ച് പലതവണ സനോജ് മിശ്ര തന്റെ ദേഹത്ത് കയറിപ്പിടിച്ചുവെന്നും വീട്ടുകാരോട് ഇക്കാര്യം തുറന്നു പറഞ്ഞെങ്കിലും അതവർ കാര്യമായി എടുത്തില്ലെന്നും മൊണാലിസ ആരോപിച്ചു കൂടാതെ തനിക്ക് പതിനെട്ട് വയസ് ആകുന്നതിന് മുൻപാണ് ഈ ദുരനുഭവം ഉണ്ടായതെന്നും എറണാകുളത്ത് നടന്ന വാർത്താ സമ്മേളനത്തിൽ മൊണാലിസ പറഞ്ഞു. സംവിധായകനെതിരെ നിയമനടപടി സ്വീകരിക്കുന്നതിനെക്കുറിച്ച് ആലോചിക്കുകയാണെന്നും അവർ കൂട്ടിച്ചേർത്തു. ഭർത്താവ് ഫർമാൻ ഖാനൊപ്പമാണ് മൊണാലിസ വാർത്താസമ്മേളനത്തിന് എത്തിയത്.

“സനോജ് മിശ്ര നല്ലൊരു മനുഷ്യനല്ല. പല തവണ അയാൾ എന്നോട് സെറ്റിൽ വച്ച് മോശമായി പെരുമാറി. ദേഹത്ത് കയറിപ്പിടിച്ചു. സനോജ് മിശ്ര എന്നെ തൊട്ട കാര്യം വീട്ടുകാരോട് ഞാൻ പറഞ്ഞിരുന്നു. എന്നാൽ എനിക്കൊപ്പം നിൽക്കാൻ വീട്ടുകാർ തയ്യാറായിരുന്നില്ല. കുടുംബത്തിലെ എല്ലാവരോടും ഇക്കാര്യം ഞാൻ പറഞ്ഞു. ആരും ഒപ്പം നിന്നില്ല. ഇത് നിന്റെ ആദ്യത്തെ സിനിമയല്ലേ എന്ന് പറഞ്ഞ് അവർ എല്ലാം ഒഴിഞ്ഞ് മാറി. അവർക്ക് പണം മതിയായിരുന്നു”, പൊട്ടിക്കരഞ്ഞ് കൊണ്ട് മൊണാലിസ പറഞ്ഞു.

തനിക്ക് നെപ്പാളിലും ഡെറാഡൂണിൽ വച്ചുമാണ് ദുരനുഭവം ഉണ്ടായത്. സത്യം മറച്ചു വെക്കാന്‍ ആണ് സനോജ് മിശ്ര അനാവശ്യ വിവാദം ഉണ്ടാക്കുന്നതെന്നും മൊണാലിസ പറഞ്ഞു. ഒരുതരത്തിലും തന്നെ സനോജ് ജീവിക്കാൻ അനുവദിക്കുന്നില്ലെന്നും ഇക്കാര്യങ്ങൾ പുറത്തുപറയാതിരിക്കാനാണ് ലൗ ജിഹാദ് പോലുള്ള കാര്യങ്ങൾ പറഞ്ഞ് വരുന്നതെന്നും മൊണാലിസ പറഞ്ഞു. ഇയാൾക്കെതിരെ പരാതി കൊടുക്കാൻ ആലോചിക്കുകയാണെന്നും മൊണാലിസ വ്യക്തമാക്കി. ഭർത്താവ് ഫർമാനൊപ്പം ആയിരുന്നു മൊണാലിസ പത്രസമ്മേളനത്തിന് എത്തിയത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments