തൃശൂർ : ജിംനേഷ്യം, ബ്യൂട്ടി സലൂൺ എന്നിവയുടെ മറവിൽ ലഹരിമരുന്നു വിറ്റ യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. തൃപ്രയാറില്‍ ജിംനേഷ്യത്തില്‍ ജോലി ചെയ്യുന്ന പെരിങ്ങോട്ടുകര താന്ന്യം സ്വദേശി ചിറയത്ത് വീട്ടില്‍ ശ്രീലക്ഷ്മി (30) ആണ് പോലീസ് പിടിയിലായത്. ഇവരില്‍ നിന്ന് 2.270 കിലോഗ്രാം ഹഷീഷ് ഓയിലും ലഹരി മരുന്ന് വിറ്റ് ലഭിച്ച 90,500 രൂപയും കണ്ടെടുത്തു.
അതേസമയം ഹഷീഷ് ഓയിൽ ചില്ലറ വിൽപന നടത്താൻ ഉപയോഗിക്കുന്ന 50 പ്ലാസ്റ്റിക് ബോട്ടിലുകളും പിടിച്ചെടുത്തു.



