Sunday, April 19, 2026
spot_imgspot_imgspot_img
HomeHomeകളിയാട്ടത്തിലെ ഉണ്ണിത്തമ്പുരാൻ, പട്ടാഭിഷേകത്തിലെ ബലരാമൻ : വില്ലനായും സഹനടനായും വിസ്മയിപ്പിച്ച പ്രതിഭ; ഇ എ രാജേന്ദ്രൻ...

കളിയാട്ടത്തിലെ ഉണ്ണിത്തമ്പുരാൻ, പട്ടാഭിഷേകത്തിലെ ബലരാമൻ : വില്ലനായും സഹനടനായും വിസ്മയിപ്പിച്ച പ്രതിഭ; ഇ എ രാജേന്ദ്രൻ അന്തരിച്ചു : സംസ്കാരം നാളെ തൃശൂരിൽ

കൊല്ലം: നടനും സംവിധായകനുമായ ഇ എ രാജേന്ദ്രൻ(71) അന്തരിച്ചു. പുലര്‍ച്ചെ കൊല്ലം പട്ടത്താനത്തെ വീട്ടിൽ വെച്ചായിരുന്നു അന്ത്യം. ഏറെ നാളായി അസുഖ ബാധിതനായി ചിത്സയിലായിരുന്നു. സംസ്കാരം നാളെ ജന്മനാടായ തൃശൂർ തൃത്തല്ലൂരിൽ നടക്കും.

കളിയാട്ടം, പട്ടാഭിഷേകം, തച്ചിലേടത്ത് ചുണ്ടൻ, നരസിംഹം, മീശമാധവന്‍ എന്നിവയുൾപ്പെടെ നിതാവധി സിനിമകളിലും നാടകം, ടെലിവിഷൻ സീരിയലുകളിലുമെല്ലാം സജീവമായിരുന്നു അദ്ദേഹം. നടനും എംഎൽഎയുമായ എം മുകേഷിൻ്റെ സഹോദരി ഭർത്താവാണ് രാജേന്ദ്രൻ.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments