Monday, May 25, 2026
spot_imgspot_imgspot_img
HomeLatest Updatesഎന്റമ്മോ എന്തൊരു കയറ്റം! സ്വർണ വിലയിൽ വൻ വർധന: പവന് 10,200 രൂപ കൂടി 1,23,120...

എന്റമ്മോ എന്തൊരു കയറ്റം! സ്വർണ വിലയിൽ വൻ വർധന: പവന് 10,200 രൂപ കൂടി 1,23,120 രൂപയായി

കേരളത്തില്‍ സ്വര്‍ണവിലയില്‍ റെക്കോഡ് വര്‍ധനവ്. സ്വര്‍ണത്തിന്റെ ഇറക്കുമതി തീരുവ വര്‍ധിപ്പിച്ചതിന് പിന്നാലെ ആണ് വീണ്ടും പൊന്ന് ചരിത്രനിരക്ക് കീഴടക്കിയിരിക്കുകയാണ്. ഇന്ന് പവന്റെ വില 10,200 രൂപ കൂടി 1,23,120 രൂപയായി. ഗ്രാമിന്റെ വിലയാകട്ടെ 1,275 രൂപ വർധിച്ച് 15,390 രൂപയുമായി. രൂപയുടെ മൂല്യത്തകർച്ച തടയുന്നതിനും വിദേശ നാണ്യ ശേഖരം സംരക്ഷിക്കുന്നതിനുമാണ് സ്വർണം ഇറക്കുമതിക്ക് സർക്കാർ കർശന നിയന്ത്രണം ഏർപ്പെടുത്തിയത്. വെള്ളി ഉൾപ്പെടെയുള്ള മൂല്യം കൂടിയ ലോഹങ്ങളുടെയെല്ലാം തീരുവ സെസ് ഉൾപ്പടെ 15 ശതമാനമാക്കിയിട്ടുണ്ട്.

അതേസമയം വെള്ളി വിലയിലും വൻ വർധനവാണ് ഉണ്ടായിരിക്കുന്നത്. ഒരു ഗ്രാം വെള്ളിക്ക് 320 രൂപയും 10 ഗ്രാം വെളളിക്ക് 3200 രൂപയിലുമാണ് ഇപ്പോൾ വ്യാപാരം നടക്കുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments