Sunday, May 24, 2026
spot_imgspot_imgspot_img
HomeLatest Updatesകോട്ടയം തിരുനക്കര ബസ് സ്റ്റാൻഡിൽ ബസിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന യാത്രക്കാരി മരിച്ചു

കോട്ടയം തിരുനക്കര ബസ് സ്റ്റാൻഡിൽ ബസിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന യാത്രക്കാരി മരിച്ചു

കോട്ടയം : തിരുനക്കര ബസ് സ്റ്റാൻഡിൽ ബസിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന യാത്രക്കാരി മരിച്ചു.

ഹാൻഡ്‌ലൂം കോപ്പറേറ്റീവ് സൊസൈറ്റിയിലെ പാർട്ട് ടൈം ജീവനക്കാരി നട്ടാശ്ശേരി എസ് എച്ച് മൗണ് ഞള്ളക്കാട്ടു വീട്ടിൽ സി.ഡി. റോസ് (60) ആണ് മരിച്ചത്.

ഇവർ സ്റ്റാൻഡിൽ വന്നിറങ്ങിയ അതേ ബസിന് മുന്നിലൂടെ മറികടക്കവേയാണ് ബസിടിച്ചത്. ഇന്നലെ രാവിലെ 9.45 ഓടെയാണ് സംഭവം. കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ രാത്രിയോടെയാണ് മരിച്ചത്. ഇറഞ്ഞാൽ – തിരുവഞ്ചൂർ റൂട്ടിലോടുന്ന ഈ സ്വകാര്യ ബസിലാണ് ഇവർ സ്ഥിരമായി കോട്ടയത്ത് ജോലിസ്ഥലത്തേക്ക് എത്തുന്നതും. ബസ് തിരുനക്കര സ്റ്റാൻഡിലെ ബസ് ബേയിൽ നിർത്തിയപ്പോൾ റോസ് ഇതിൽ നിന്നിറങ്ങി ബസിൻ്റെ ഇടതു വശം ചേർന്ന് മറികടക്കുമ്പോൾ യാത്രക്കാരി മുന്നിലുള്ളത് അറിയാതെ ഡ്രൈവർ, ബസ് മുന്നോട്ട് എടുത്തപ്പോൾ ഇതിനടിയിൽ പെടുകയായിരുന്നു. ഇടതു വശത്തെ ചക്രമാണ് റോസിൻ്റെ ശരീരത്തിലൂടെ കയറിയിറങ്ങിയത്.

റോസിൻ്റെ ഇടുപ്പെല്ലിനും വയറിൻ്റെ ഭാഗത്തും പരിക്കേറ്റിരുന്നു. വാരിയെല്ലിന് പൊട്ടലുമുണ്ടായിരുന്നു. കോട്ടയം മെഡിക്കൽ കോളേജിലെ റെഡ് സോൺ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. അടിയന്തര ശസ്ത്രക്രിയക്ക് വിധേയമാക്കിയെങ്കിലും വൈകിട്ട് മരിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments