Wednesday, April 15, 2026
spot_imgspot_imgspot_img
HomeFood & TravelTravelഎറണാകുളത്തെ ഗുഹ നിങ്ങൾ കണ്ടിട്ടുണ്ടോ…. കാടിനുള്ളിൽ പ്രകൃതി ഒളിപ്പിച്ച വശ്യത… : കാടും മേടുമറിഞ്ഞ് ഗുഹയും...

എറണാകുളത്തെ ഗുഹ നിങ്ങൾ കണ്ടിട്ടുണ്ടോ…. കാടിനുള്ളിൽ പ്രകൃതി ഒളിപ്പിച്ച വശ്യത… : കാടും മേടുമറിഞ്ഞ് ഗുഹയും കുളവും തേടി പോയാലോ നമുക്ക്

അവധിക്കാലമാകാറായില്ലേ…. കുട്ടികളെയും കൊണ്ട് എവിടേക്കാ പോകേണ്ടേ എന്ന കൺഫ്യൂഷനിലാണോ…. എന്നാൽ നമ്മുടെ എറണാകുളത്തെ പ്രധാന ടൂറിസ്റ്റ് ലൊക്കേഷനുകളിലേക്ക് പോയാലോ?….

അപ്പോൾ നിങ്ങൾ ചോദിക്കും എറണാകുളത്ത് എന്താ ഉള്ളതെന്ന്. നമ്മുടെ മെട്രോയും ഫോർട് കൊച്ചിയും മാത്രമല്ല എറണാകുളത്തുള്ളത് . ആധുനിക സൗകര്യങ്ങൾക്കും നഗരത്തിരക്കുകൾക്കുമപ്പുറം കാണാനും അറിയാനും ഒരുപാടുണ്ട് നമ്മുടെ സ്വന്തം കൊച്ചിയിലും സമീപ പ്രദേശങ്ങളിലുമായും.

ഓഫ്റോഡിങ്ങും കാടിനുള്ളിലൂടെയുള്ള യാത്രാനുഭവവും വെള്ളച്ചാട്ടങ്ങളും അങ്ങനെ എന്തും. വീക്കെന്‍ഡിലോ അല്ലെങ്കിൽ ഒരവധി കിട്ടുമ്പോഴോ നിങ്ങൾക്ക് കൊച്ചിയിൽ നിന്ന് പോയിവരാവുന്ന സ്ഥലങ്ങളേതെല്ലാം എന്ന് നോക്കാം..

പാണിയേലി പോരു

കൊച്ചിയിൽ നിന്ന് ഏകദേശം 30 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന വിനോദസഞ്ചാര കേന്ദ്രമാണ് പാണിയേലി പോരു. പാറകൾക്കും ഇടതൂർന്ന വനങ്ങൾക്കുമിടയിൽ വളഞ്ഞ വഴികളിലൂടെ ഒഴുകുന്ന പെരിയാർ നദിയാണ് ഇവിടുത്തെ പ്രധാന കാഴ്ച തന്നെ. പുഴയിൽ വെള്ളം കുറഞ്ഞിരിക്കുന്ന സീസണുകളിൽ സഞ്ചാരികൾക്ക് ഇവിടെയിറങ്ങി നീന്താനും കുളിക്കാനും സാധിക്കും.

തട്ടേക്കാട്
എറണാകുളം ജില്ലയിലെ കുട്ടമ്പുഴ ഗ്രാമപഞ്ചായത്തിലെ ഒരു ഗ്രാമമാണ് തട്ടേക്കാട്. കോതമംഗലം പട്ടണത്തിൽ നിന്ന് 17 കിലോമീറ്റർ ദൂരത്തിൽ സ്ഥിതി ചെയ്യുന്ന തട്ടേക്കാട്ടിലാണ് ഡോ. സലിം അലി പക്ഷിസങ്കേതം സ്ഥിതി ചെയ്യുന്നത്. കേരള വിനോദ സഞ്ചാര വകുപ്പിന്‍റെ മേല്‍‌നോട്ടത്തിൽ തട്ടേക്കാട് സംരക്ഷണ മേഖലയിലൂടെ സഞ്ചാരികള്‍ക്ക് ജീപ്പ് യാത്രയും സാധ്യമാണ്.

അതിരപ്പിള്ളി, വാഴച്ചാൽ വെള്ളച്ചാട്ടങ്ങൾ
കേരളത്തിലെ ഏറ്റവും വലിയ വെള്ളച്ചാട്ടമാണ് അതിരപ്പിള്ളി. കൊച്ചിയിൽ നിന്നും 72 കിലോമീറ്ററാണ് അതിരപ്പള്ളിയിലേക്കുള്ള ദൂരം.

പശ്ചിമ ഘട്ട മലനിരകളിൽ നിന്നും ഒഴുകിയെത്തുന്ന ചാലക്കുടി പുഴയുടെ ഭാഗമാണ് ഈ വെള്ളച്ചാട്ടം. 80 അടിയാണ് ഈ വെള്ളച്ചാട്ടത്തിന്റെ ഉയരം. ഷോളയാർ വനമേഖലയുടെ കവാടമാണ് അതിരപ്പിള്ളി. അതിരപ്പിള്ളിയിൽനിന്നും കഷ്ടി അഞ്ചു കിലോമീറ്റർ അകലെയാണ് വാഴച്ചാൽ വെള്ളച്ചാട്ടം.

കൊച്ചരീക്കൽ

കാടിനുള്ളിൽ പ്രകൃതി ഒരുക്കിയ വിസ്മയം കാണേണ്ടത് തന്നെ ആണ്. എറണാകുളത്ത് നിന്ന് 40 കിലോമീറ്റർ അകലെ പിറമാടത്ത് സ്ഥിതി ചെയ്യുന്ന കൊച്ചരീക്കൽ ഗുഹാ സങ്കേതം. പാമ്പാക്കുടയിലെ അരീക്കൽ വെള്ളച്ചാട്ടത്തിന് സമീപമാണ് ഈ ഗുഹ.
മരത്തിൻ്റെ വേരുകൾക്കിടയിൽ ഗുഹാ സങ്കേതം ഒരുക്കി പ്രകൃതി നമ്മളെ സ്വാഗതം ചെയുന്നു. വിസ്മയിപ്പിന്നതാണ് ഈ കാഴ്ച . വൻമരങ്ങൾക്ക് താഴെ ഒരു ചെറിയ ഗുഹ അതിനോട് ചേർന്ന് ഒഴുകിവരുന്ന കൊച്ച് അരുവിയും കുളവും.വും.

റബർ തോട്ടങ്ങൾക്കിടയിലൂടെ നഗരത്തിന്‍റെ തിരക്കുകളില്ലാതെ ഗുഹയുടെ മനോഹാരിത ആസ്വദിക്കാൻ ഇവിടേക്ക് ജന പ്രവാഹമാണ്. പച്ചക്കുട വിരിച്ചുനിൽക്കുന്ന ധാരാളം വൃക്ഷങ്ങൾക്ക് നടുവിൽ കൊച്ചരീക്കൽ ഗുഹയും മനോഹരമായ ഒരു കുളവും.

കല്യാണ വീഡിയോഗ്രാഫികളിലൂടെയും സോഷ്യൽ മീഡിയ റീലുകളിലൂടെയും പ്രദേശത്തെക്കുറിച്ച് അറിഞ്ഞ് ധാരാളം പേരാണ് ഇവിടെയെത്തുന്നത്.

ഇത് കൂടാതെ ഫോർട്ട് കൊച്ചി, ബ്രോഡ് വേ ഷോപ്പിങ്, എടപ്പള്ളിയിലെ മ്യൂസിയം ഓഫ് കേരള ഹിസ്റ്ററി, മട്ടാഞ്ചേരി പാലസ്, സാന്താക്രൂസ് ബസ്ലിക്ക, പരദേശി സിനഗോഗ്, വില്ലിങ്ടൺ ഐലൻഡ്, വൈപിൻ ഐലൻഡ്, മുസിരിസ് എന്നിങ്ങനെ നിരവധി സ്ഥലങ്ങളും കൊച്ചിയിൽ സന്ദർശകരെ കാത്തിരിക്കുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments