Friday, October 23, 2026
spot_imgspot_imgspot_img
HomeHomeകൊച്ചിയിൽ വൻ തീപിടിത്തം; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

കൊച്ചിയിൽ വൻ തീപിടിത്തം; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

കൊച്ചി: എറണാകുളം കച്ചേരിപ്പടി ജംക്‌ഷനു സമീപം സ്ഥാപനത്തിൽ തീപിടിത്തം. ബ്രൗണീസ് റസ്റ്ററന്റിന് മുകളിലുള്ള മേരിലാൻഡ് സ്റ്റഡി എബ്രോഡ് എന്ന സ്ഥാപനത്തിലാണ് വ്യാഴാഴ്ച വൈകിട്ട് നാലോടെ തീപിടിത്തമുണ്ടായത്.

കെട്ടിടത്തിനുള്ളിൽനിന്ന് പുക ഉയരുന്നത് കണ്ടതോടെ സ്ഥാപനത്തിലുണ്ടായിരുന്ന വിദ്യാർഥികളും ജീവനക്കാരും ഉടൻ പുറത്തേക്ക് ഓടി രക്ഷപ്പെട്ടു. അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല.

വിവരമറിഞ്ഞ് അഗ്നിരക്ഷാസേനയും പൊലീസും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. തീപിടിത്തത്തിൽ കെട്ടിടത്തിന്റെ ഭൂരിഭാഗവും കത്തിനശിച്ചു. തീപിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments