കൊച്ചി:വിവാഹ റിസപ്ഷൻ വേദിയിൽ സുഹൃത്തുക്കൾ ഒരുക്കിയ സർപ്രെെസ് കണ്ട് ബോധം കെട്ട് വീണ് വധു. വിവാഹ വേദിക്ക് സമീപം സുഹൃത്തുക്കൾ പൊട്ടിച്ച പടക്കത്തിന്റെ (ഗുണ്ട്) അമിത ശബ്ദം താങ്ങാനാവാതെ വധു വേദിയിൽ ബോധംകെട്ട് വീഴുകയായിരുന്നു. ഉടനെ വരനും ബന്ധുക്കളും ചേർന്ന് വധുവിനെ വിവാഹ വാഹനത്തിൽ തന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോയി.
വൈറ്റില സ്വദേശിനിയാണ് വധു. ഞായറാഴ്ച വൈകുന്നേരം തൃപ്പൂണിത്തുറയിലെ ഒരു ഹാളിലായിരുന്നു വിവാഹ റിസപ്ഷൻ. വരനും വധുവും സ്വീകരണ വേദിയിൽ എത്തിയപ്പോഴാണ് സുഹൃത്തുക്കൾ ‘സർപ്രൈസ്’ ആയി ഗുണ്ട് പൊട്ടിച്ചത്. ശക്തമായ ശബ്ദം സഹിക്കാനാകാതെ വധു അവശയായി വീഴുകയായിരുന്നു.
ഉടൻ തന്നെ വധുവിനെ വിവാഹ വാഹനത്തിൽ കയറ്റി തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഡ്രിപ്പ് നൽകി ചികിത്സ നൽകിയതോടെ ആരോഗ്യനില സാധാരണ ഗതിയിലായി. തുടർന്ന് യുവതി വരനോടൊപ്പം വീണ്ടും റിസപ്ഷൻ ഹാളിലേക്ക് മടങ്ങി.
അടുത്തിടെയായി വിവാഹ ചടങ്ങുകളിൽ പപ്പടത്തേച്ചൊല്ലി വരെ തർക്കം ഇന്ഫടവുകയും കൂട്ടത്തലിലേക്ക് കടക്കുകയും ചെയ്യുമ്പോഴാണ് റിസപ്ഷനിടെയുള്ള സർപ്രൈസ് ഗുണ്ട് പൊട്ടിക്കൽ.



