Wednesday, April 15, 2026
spot_imgspot_imgspot_img
HomeDistrict NewsKottayamരാജ്യത്തിന് മാതൃകയാകുന്ന വികസന ഹബ്ബാക്കി പാലായെ ഉയർത്തും.ജോസ് കെ മാണി

രാജ്യത്തിന് മാതൃകയാകുന്ന വികസന ഹബ്ബാക്കി പാലായെ ഉയർത്തും.ജോസ് കെ മാണി

പാലാ:_രാജ്യത്തിനു മാതൃകയാകുന്ന വികസന ഹബ്ബാക്കി പാലായെ ഉയർത്തുമെന്ന് എൽഡിഎഫ് സ്ഥാനാർഥി ജോസ് കെ മാണി.ഇന്ത്യയിലെ ഇതര വികസിത നഗരങ്ങൾക്ക് സമാനമായ രീതിയിൽ അടിസ്ഥാന സൗകര്യ വികസനവും ആഭ്യന്തര തൊഴിൽ ലഭ്യതയും നിയോജക മണ്ഡലത്തിലേക്ക് എത്തിക്കും.

ഇതിന് പര്യാപ്തമായ പശ്ചാത്തലം എൽഡിഎഫ് ഭരണത്തിൽ കേരളത്തിലുണ്ടായിട്ടുണ്ട്.പ്രാദേശിക സംരംഭകത്വ മാതൃകയാകാനും പാലായെ സജ്ജമാക്കും.എംഎൽഎ ഫണ്ട് വിനിയോഗം മാത്രമല്ല ഒരു മേഖലയുടെ വികസനത്തിന് ഇന്ന് ആവശ്യമുള്ളത്.കൃത്യമായ ആസൂത്രണ മികവോടെയുള്ള മികച്ച പദ്ധതികൾ കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കു മുമ്പിൽ സമർപ്പിക്കുക എന്നതാണ് ജനപ്രതിനിധികളുടെ കടമ.

ആ ചുമതല ഉത്തരവാദിത്വത്തോടെ നിറവേറ്റും.പ്രതിപക്ഷ എംഎൽഎയുള്ള നിയോജകമണ്ഡലത്തിൽ വികസന പദ്ധതികൾ എത്തിക്കാൻ കഴിയുകയില്ല എന്നത് ജനപ്രതിനിധികളുടെ കഴിവുകേട് മാത്രമാണ്.ആ കഴിവുകേടിന്റെ ഉദാഹരണമാണ് പാലാ ഇന്ന് അനുഭവിക്കുന്ന വികസന മുരടുപ്പ്.

അഞ്ചു പതിറ്റാണ്ട് കാലം കേരളത്തിലെ പ്രാദേശിക വികസന മാതൃകയായി നിലനിന്നിരുന്ന പ്രദേശമായിരുന്നു പാലാ.ആ പ്രതാപം പാലായ്ക്ക് നഷ്ടപ്പെട്ടത് ഉത്തരവാദിത്വമില്ലായ്മ കൊണ്ടാണ് എന്നതാണ് വസ്തുത.ആ യാഥാർത്ഥ്യബോധം ഉൾക്കൊണ്ട്വികസനത്തിന്റെ പാലാ മോഡൽ എന്ന നിലയിൽ ഈ നിയോജകമണ്ഡലത്തെ ഉയർത്തിക്കൊണ്ടു വരുവാനുള്ള ഉത്തരവാദിത്വം ആത്മാർത്ഥമായി നിറവേറ്റുമെന്നും ജോസ് കെ മാണി പറഞ്ഞു.നിയോജക മണ്ഡലത്തിലെ വിവിധതെരഞ്ഞെടുപ്പ് പ്രചാരണ സദസ്സുകളിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.കന്യാസ്ത്രീ മഠങ്ങളിലും വിവിധ സ്ഥാപനങ്ങളിലും വ്യാപാര കേന്ദ്രങ്ങളിലുമെത്തി ജോസ് കെ മാണി ഇന്ന് വോട്ട് അഭ്യർത്ഥിച്ചു.

പാലായുടെ സമഗ്ര വികസനമാണ് ഈ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണവേളയിൽ ഉന്നയിക്കുന്ന മുഖ്യവിഷയമെന്ന് ജോസ് കെ മാണി പറഞ്ഞു.
പുലർച്ചെ മുതൽ ആരംഭിച്ച തെരഞ്ഞെടുപ്പ് പ്രചാരണ പര്യടന സന്ദർശനങ്ങളിൽ എൽഡിഎഫ് നേതാക്കളായ ലാലിച്ചൻ ജോർജ്, ബാബു ‘കെ.ജോർജ്, ടോബിൻ.കെ.അലക്സ്, ഷാജി കടമല എന്നിവർ പ്രസംഗിച്ചു

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments