തൃശ്ശൂർ: നെടുപുഴയിൽ കോൾപാടത്ത് ബോട്ട് മുങ്ങിയുണ്ടായ അപകടത്തിൽ കാണാതായ രണ്ട് പേരുടെ മൃതദേഹം കണ്ടെത്തി. ഇന്നലെ വൈകിട്ടോടെയാണ് അപകടം അഞ്ചംഗ സംഘം സഞ്ചരിച്ച മിനി ബോട്ട് പാടത്തിന് നടുവിൽ വെച്ച് മുങ്ങി അപകടമുണ്ടായത്. ഇവർ വളർത്തുമീനിന് തീറ്റ കൊടുക്കാൻ പോയതായിരുന്നു ഇവർ. അഞ്ച് പേരിൽ 3 പേർ നീന്തിക്കയറി രക്ഷപ്പെട്ടിരുന്നു.
കാണാതായവർക്കായി ഇന്ന് രാവിലെ മുതൽ തെരച്ചിൽ പുനരാരംഭിച്ചിരുന്നു.



