ന്യൂഡൽഹി : ഇന്ത്യൻ വ്യോമാ അതിർത്തി കടന്ന് പറന്ന പാക്ക് വിമാനത്തെ പിന്തുടർന്ന് തുരത്തിയോടിച്ച അഭിനന്ദൻ വർദ്ധമാൻ ഇനി മലയാളിയുടെ യാത്രാ വിമാനം പറത്തും. വ്യോമസേനയുടെ കരിയറിനു ഒടുവിലാണ് ഗോവ ആസ്ഥാനമായ സ്വകാര്യ കമ്പനിയായ ഫ്ലൈ 91 കമ്പനിയിൽ പൈലറ്റായി ജോലിയിൽ പ്രവേശിച്ചത്. മലയാളിയായ സണ്ണി ചാക്കോയുടെ വിമാന കമ്പനിയാണിത്.
2019 ഫെബ്രുവരി 27നാണ് ഇന്ത്യൻ വ്യോമാതിർത്തി കടന്നുവന്ന പാകിസ്ഥാൻ വിമാനമായ മിഗ് 21 ബൈസൺ വിമാനം പിന്തുടർന്ന് തുരത്തിയത്. പിന്നീട് പാക്ക് വ്യോമാക്രമണം തീവ്രമാവുകയും പരിക്കുകളോടെ അഭിനന്ദൻ പാകിസ്ഥാൻ പ്രദേശത്തേക്ക് ഇറങ്ങുകയും ആയിരുന്നു. തുടർന്ന് പാകിസ്ഥാൻ സേനയുടെ പിടിയിലായി. ഇന്ത്യയുടെ സമ്മർദ്ദഫലമായി മാർച്ച് ഒന്നിന് അദ്ദേഹത്തെ മോചിപ്പിച്ചു.
വിങ് കമാൻഡർ ആയി 2021 ൽ ഗ്രൂപ്പ് ക്യാപ്റ്റനായി സ്ഥാനക്കയറ്റം ലഭിച്ചിരുന്നു. കൂടാതെ ഇന്ത്യയിലെ മൂന്നാമത്തെ ബഹുമതിയായ വീർ ചക്ര നൽകി രാജ്യം ആദരിക്കുകയും ചെയ്തു ..



