തിരുവനന്തപുരം: പതിവായി ആറ്റുകാൽ പൊങ്കാലയിടാൻ എത്താറുള്ള സെലിബ്രിറ്റികളിൽ ഒരാളാണ് നടി ചിപ്പി. എല്ലാവർഷവും നടി ചിപ്പി പൊങ്കാലയിടുന്ന ദൃശ്യങ്ങൾ പകർത്താനും അവരുടെ ബൈറ്റ് എടുക്കാനും ചാനലുകാർ തമ്മിൽ മത്സരം തന്നെയുണ്ട്.
എന്നാൽ ഇ പ്രാവിശ്യം ചാനലുകാർക്ക് പുറമേ, യൂട്യൂബുകാരും സോഷ്യൽ മീഡിയക്കാരും എത്തിയതോടെ ഇത്തവണ തിക്കുംതിരക്കുമായി. ഇതോടെ ചിപ്പിയെ വിടാതെ ഒപ്പംകൂടിയ ഒരുകൂട്ടം ചാനലുകാരോട് പൊട്ടിത്തെറിക്കുന്ന വീട്ടമ്മയുടെ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.
‘ഇനി പോലീസിനെ വിളിക്കും. അവർ എത്രനേരം മര്യാദയ്ക്ക് നിന്നു. വന്നപ്പോൾ തൊട്ട് തുടങ്ങിയതല്ല… നിങ്ങൾ അവർക്ക് സ്വൈര്യം കൊടുക്കുന്നുണ്ടോ? എന്തൊരു മര്യാദയാ ഇത്. തിരക്കിനിടെ പൊങ്കാല കലം പൊട്ടി. എടുത്ത് മാറ്റിക്കോ… മതി നിർത്തിക്കോ … ചാനലുകാരൊക്കെ പോയേ… ഇത്രയും നേരം അവർ മര്യാദക്ക് സംസാരിച്ചില്ലേ.. ഇനി ബാക്കി കലവും കൂടി പൊട്ടിക്കാൻ സമ്മതിക്കില്ല. ഞാൻ ഇവിടെ നിൽക്കും.. പ്രശ്നമുണ്ടാക്കും…. പോയേ’- വീട്ടമ്മ പൊട്ടിത്തെറിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ എങ്ങും വൈറലാണ്.



