ആരാധകർക്ക് മുന്നിൽ വിവാഹശേഷം ആദ്യമായി എത്തി താരദമ്പതികളായ വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും. വെള്ളിയാഴ്ച ഉച്ചയോടെ ഉദയ്പൂർ വിമാനത്താവളത്തിൽ എത്തിയ വിജയും രശ്മികയും തങ്ങളെ കാത്തുനിന്ന ആരാധകരെയും മാധ്യമപ്രവർത്തകരെയും കണ്ട് ഏറെ സന്തോഷത്തോടെയാണ് പ്രതികരിച്ചത്.
ആരാധകരെ നോക്കി രശ്മികയും വിജയ്‌യും ഭക്തിപൂർവ്വം കൈകൾ കൂപ്പി തൊഴുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ ആണ്.
അതേസമയം ആരാധകരിൽ നിന്ന് തങ്ങൾക്ക് ലഭിക്കുന്ന സ്നേഹത്തിന് ഇരുവരും നന്ദി പറഞ്ഞു കൊണ്ടും പുഞ്ചിരിച്ചു കൊണ്ടും അവർ കാമറകൾക്ക് പോസ് ചെയ്തു. വിമാനത്താവളത്തിൽ അതീവ സുന്ദരിയായാണ് രശ്മിക എത്തിയത്. സ്വർണ്ണ വർക്കുകളുള്ള ചുവന്ന അനാർക്കലി സ്യൂട്ടിൽ രശ്മിക തിളങ്ങിയപ്പോൾ ഗ്രേ-സിൽവർ നിറത്തിലുള്ള ലളിതമായ കുർത്തയും പൈജാമയുമായിരുന്നു വിജയ്‌യുടെ വേഷം.



