തിരുവനന്തപുരം ∙ നാലാഞ്ചിറയിൽ വീട്ടമ്മയെ കഴുത്തറുത്ത് കൊന്ന് ഭർത്താവ്. ഹസീന ബീവി (36)യെ കൊലപ്പെടുത്തിയ ഭർത്താവ് സുരേഷ് (46) ഒളിവിൽ പോയി.വീട്ടിലെ മുകളിലത്തെ നിലയിലെ കിടപ്പുമുറിയിലായിരുന്നു കൊലപതാകം.
ഹസീനയെ കുടുംബവഴക്കിനെ തുടർന്ന് മക്കളുടെ മുന്നിൽ വച്ചായിരുന്നു കൊലപാതകം. മൂത്ത മകളാണ് സംഭവം മണ്ണന്തല പൊലീസ് സറ്റേഷനിൽ വിളിച്ച് അറിയിച്ചത്
അതേസമയം ഇരുവരും തമ്മിൽ നേരത്തെയും പ്രശ്നങ്ങളുണ്ടായിരുന്നുവെന്നാണ് വിവരം. ഇതേ തുടർന്ന് ഇന്നലെയും പൊലീസ് സ്റ്റേഷനിൽ പരാതിയുമായി ഹസീന എത്തിയിരുന്നു. തുടർന്ന് വീട്ടിലേക്ക് മടങ്ങുകയായിരുന്നു. ദമ്പതികൾക്ക് നാല് മക്കളുണ്ട്.



