കോട്ടയം :അക്ഷരനഗരിയുടെ സിനിമ പ്രേമികളെ ആവേശം കൊള്ളിച്ച അനശ്വര തീയറ്റർ (പഴയ രാജ്മഹൽ) ഇനി കാലയവനികയിലേക്ക്. കോട്ടയം നഗരത്തിന്റെ ഹൃദയഭാഗത്ത് തിരുനക്കര ക്ഷേത്രത്തിന് സമീപമായി പാലസ് റോഡിൽ സ്ഥിതി ചെയ്തിരുന്ന അനശ്വര തിയേറ്റർ ആണ് ഇപ്പോൾ അടച്ചുപൂട്ടിയത്.
1948 ൽ മാളിയേക്കൽ എം സി മാത്യു തറക്കല്ലിട്ട രാജ്മഹൽ തിയേറ്റർ മഹാദേവൻ സ്വാമിയുടെ ഉടമസ്ഥതയിലുള്ളതായിരുന്നു. തീയറ്ററിന് സമീപം ആയാണ് അദ്ദേഹം താമസിച്ചിരുന്നത്. ഒരുപാട് വലിയ ബജറ്റ് ചിത്രങ്ങളും ക്ലാസിക് ചിത്രങ്ങളും ഇവിടെ പ്രദർശിപ്പിച്ചിരുന്നു. പിന്നീട് ആനന്ദ് തീയറ്റർ ഗ്രൂപ്പ് മാളിയേക്കൽ ജോർജ് മാത്യു സ്വാമിയുടെ കയ്യിൽ നിന്നു തീയറ്റർ വിലയ്ക്ക് വാങ്ങി. തുടർന്ന് രാജ്മഹൽ മൂവി ഹൗസ് എന്ന പേരിൽ അറിയപ്പെട്ടു.

കാലപ്പഴക്കത്താൽ നവീകരിച്ച രാജ്മഹൽ തിയേറ്റർ പുതിയ മാനേജ്മെനിൻ്റെ കീഴിൽ വന്നപ്പോൾ അനശ്വര എന്ന പേരിൽ അറിയപ്പെട്ടു. അനശ്വര തീയേറ്ററിന്റെ എടുത്തു പറയത്തക്ക പ്രത്യേകതയാണ് കരിങ്കല്ല് തീർത്ത സമുച്ചയം ആണ് എന്നുള്ളത്. നാഗർകോവിൽ നിന്നുള്ള തമിഴരാണ് ഈ തീയറ്റർ പണിതത്. 1999 പൂർണമായും കത്തിനശിച്ച തീയേറ്റർ മാനേജ്മെന്റിന്റെ പ്രത്യേക താൽപര്യത്തിൽ ഉയർന്നുവന്നു. ലൈഫ് ഈസ് ബ്യൂട്ടിഫുൾ എന്ന ചിത്രം പ്രദർശിപ്പിച്ചു കൊണ്ടാണ് ഉയർത്തെഴുന്നേറ്റത്. എന്നാൽ വീണ്ടും അന്യഭാഷ ചിത്രങ്ങൾ കൂടുതൽ ഇവിടെ പ്രദർശിപ്പിക്കാൻ തുടങ്ങി. പുതിയ കാലത്തെ തീയറ്ററുകൾക്കൊപ്പം നിലനിൽക്കാൻ അനശ്വര തീയേറ്ററിന് സാധിച്ചില്ല. തുടർന്നാണ് ഭാരത് ഗ്രൂപ്പ് ഏറ്റ് എടുക്കുന്നത്.
കോട്ടയത്തിന്റെ ആദ്യകാല ആദ്യകാല തിയേറ്ററുകൾ ആയ സെൻട്രൽ തിയറ്ററും സ്റ്റാർ തിയേറ്ററും മുമ്പേ തന്നെ അടച്ചുപൂട്ടിയിരുന്നു. ബെസ്റ്റ് ഹോട്ടൽ നിന്നിരുന്ന ടുത്തായിരുന്നു സെൻട്രൽ തിയറ്റർ നിലനിന്നിരുന്നത്. സ്റ്റാർ തീയറ്റർ ഇരുന്ന സ്ഥലമാണ് ഇപ്പോൾ സ്റ്റാർ ജംഗ്ഷൻ ആയി അറിയപ്പെടുന്നത്



