ഭാരതീയ ജനതാ പാർട്ടി എറണാകുളം സിറ്റി ജില്ലാ കമ്മിറ്റിയുടെ ശക്തികേന്ദ്ര സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു നെഹ്റു യുവകേന്ദ്ര വൈസ് ചെയർമാനും എറണാകുളം പാർലമെൻറ് മണ്ഡലം കമ്മിറ്റി ഇൻചാർജ് ആയ ശ്രീ വിഷ്ണുവർദ്ധൻ റെഡി. വികസനത്തിന്റെയും വിശ്വാസ സംരക്ഷണത്തിന്റെയും സുരക്ഷയുടെയും രാഷ്ട്രീയം ആയിരിക്കും ഈ തെരഞ്ഞെടുപ്പിൽ കേരളം തിരഞ്ഞെടുക്കാൻ പോകുന്നത്. വികസനം മുന്നോട്ടുവെച്ച് തിരഞ്ഞെടുപ്പിനെ നേരിടുന്ന ഒരേയൊരു മുന്നണി എൻഡിഎ ആണ് എന്ന് അദ്ദേഹം പറഞ്ഞു.
ഭാരതീയ ജനറൽ പാർട്ടി എറണാകുളം സിറ്റി അധ്യക്ഷൻ കെ എസ് ഷൈജു അധ്യക്ഷത വഹിച്ച യോഗത്തിൽ, സംസ്ഥാന ഉപാധ്യക്ഷൻ ജിജി ജോസഫ്, സംസ്ഥാന വക്താക്കളായ ടി പി സിന്ധു മോൾ, കെ വി എസ് ഹരിദാസ്, ജില്ലാ ജനറൽ സെക്രട്ടറി മാരായ എസ് സജി, പ്രിയ പ്രശാന്ത്, ശ്രീക്കുട്ടൻ തുണ്ടത്തിൽ എന്നിവർ പ്രസംഗിച്ചു.



