Wednesday, April 15, 2026
spot_imgspot_imgspot_img
HomeDistrict Newsഅരൂർ മേഖലയിൽ കാട്ടുപന്നിശല്യം രൂക്ഷമാവുന്നു

അരൂർ മേഖലയിൽ കാട്ടുപന്നിശല്യം രൂക്ഷമാവുന്നു

അരൂർ : അരൂർ മേഖലയിൽ കാട്ടുപന്നികളുടെ ആക്രമണത്തെത്തുടർന്ന് ജനം ആശങ്കയിൽ. അരൂർ കല്ലുംപുറം രാജീവ് നഗർ പ്രദേശത്ത് കാട്ടുപന്നിക്കൂട്ടം വ്യാപക കൃഷിനാശമാണ് വരുത്തിയത്.

ആക്രമണത്തിൽ വാഴ, കമുങ്ങിൻ തൈ, പൈനാപ്പിൾ ച്ചെടികൾ, തെങ്ങിൻ തൈ എന്നിവ നശിപ്പിച്ചു. നേരത്തേയും ഇവിടങ്ങളിൽ കാട്ടുപന്നികൾ വ്യാപകമായി കൃഷിനശിപ്പിച്ചിരുന്നു.

തിങ്കളാഴ്ച പുലർച്ചെ നിരവധി പേരുടെ കൃഷിയിടങ്ങൾ ആണ് പന്നിക്കൂട്ടം നശിപ്പിച്ചത്. ഉപദ്രവകാരികളായ പന്നികളെ വെടി വെച്ചുകൊല്ലൻ അനുമതിയുണ്ടെങ്കിലും തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിൽ അംഗീകൃത ഷൂട്ടർമാരുടെ തോക്കുകൾ പോലിസ് സ്റ്റേഷനിലാണുള്ളത്. എന്നാൽ കർഷകരുടെ അവസ്ഥ മനസ്സിലാക്കി ഷൂട്ടർമാർക്ക് തോക്ക് തിരിച്ചുനൽകാൻ നടപടി വേണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments