വേലനിലം : വേലനിലം മസ്ജിദ് നൂർ മുസ്‌ലിം ജമാഅത്ത് പരിപാലന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ദക്ഷിണ കേരള മദ്രസ്സ വിദ്യാഭ്യാസ ബോർഡ് പത്താം ക്ലാസ്സ് പൊതുപരീക്ഷയിൽ എല്ലാ വിഷയത്തിലും ഫുൾ എ പ്ലസ് കരസ്ഥമാക്കിയ വേലനിലം ഹിദായത്തിൽ ഇസ്ലാം മദ്രസ്സയിലെ പത്താം ക്ലാസ്സ് വിദ്യാർത്ഥിനി അൻസില ഷിയാസിനും മദ്രസ്സ അദ്ധ്യാപകരായ ചീഫ് ഇമാം എ എച്ച് അബ്ദുൽ റഹുമാൻ മൗലവി, അസിസ്റ്റന്റ് ഇമാം അഷ്‌റഫ് മൗലവി എന്നിവരെ ആദരിച്ചു.
ചടങ്ങിൽ ജമാഅത്ത് പ്രസിഡന്റ് ഹാജി കെ കെ അഷ്‌റഫ് കല്ലുപുരക്കൽ, സെക്രട്ടറി കെ എച്ച് ഇസ്മായിൽ, ജമാഅത്ത് കമ്മിറ്റി ഭാരവാഹികൾ, ജമാഅത്ത് അംഗങ്ങൾ എന്നിവർ പങ്കെടുത്തു.



