Wednesday, June 10, 2026
spot_imgspot_imgspot_img
HomeFood & TravelTravelതേനൊഴുക്കുന്ന മല…. പ്രകൃതിയുടെ കയ്യൊപ്പ് പതിഞ്ഞ തെന്മല യാത്ര : മലയാളികൾക്ക് എത്ര കണ്ടാലും മതിവരില്ല

തേനൊഴുക്കുന്ന മല…. പ്രകൃതിയുടെ കയ്യൊപ്പ് പതിഞ്ഞ തെന്മല യാത്ര : മലയാളികൾക്ക് എത്ര കണ്ടാലും മതിവരില്ല

തേനൊഴുക്കുന്ന മലയെ ആർക്കും അറിയില്ലെങ്കിലും തെന്മലയെ എല്ലാവർക്കും അറിയാം. തേൻ മലയാണ് പിന്നീട് തെന്മലയായത്.ഗുണനിലവാരമുള്ള തേനാണ് ഇവിടുത്തെ കാടുകളിൽ നിന്ന് ലഭിക്കുന്നത്.കൊല്ലം ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ തെന്മല കേരളത്തിലെ ആദ്യത്തെ ജൈവവൈവിധ്യ പാർക്ക് ആണ്. പ്രസിദ്ധമായ ശെന്തുരുണി വന്യജീവി സങ്കേതം ഇവിടെയാണ്.

കണ്ണിനും മനസ്സിനും കുളിർമയേകുന്ന മനോഹരമായ യാത്രയാണ് തെന്മലയിലേക്ക്. കാനന സൗന്ദര്യവും മലനിരകളുടെ ഭംഗിയും തെന്മലയെ കൂടുതൽ മനോഹരമാക്കുന്നു. നിരവധി വന്യജീവികൾ ഉൾപ്പെടുന്ന ഇവിടം ശെന്തുരുണി വന്യജീവി സങ്കേതത്തിൽ ഉൾപ്പെടുന്ന വനമേഖല യാണ്.ഒരു മരത്തിൻൻ്റെ പേരിൽ അറിയപ്പെടുന്ന ഇന്ത്യയിലെ ഏക വന്യജീവി സങ്കേതമാണ് ശെന്തുരുണി.

ചുവപ്പു നിറത്തിലുള്ള മരമാണ് ശെന്തുരുണി.രക്തചന്ദനം ആണെന്ന് പലരും തെറ്റിദ്ധരിക്കും എങ്കിലും രണ്ടും രണ്ട് തരത്തിലുള്ള മരങ്ങളാണ്. ഒരു ദിവസം കൊണ്ടുമാത്രം കാണാൻ കഴിയുന്ന കാഴ്ചകൾ അല്ല തെന്മലയിൽ ഉള്ളത് . നേരത്തെ ബുക്ക് ചെയ്തു വരുന്നവർക്ക് താമസിക്കാൻ ടൂറിസം വകുപ്പ് ഇവിടെ സൗകര്യം ഒരുക്കിയിട്ടുണ്ട്. അഡ്വഞ്ചർ സോൺ ലിഷർ സോൺ കൾച്ചർ ടോൺ ഡീപ് സോൺ എന്നിങ്ങനെ നാലായാണ് ഇവിടെ തിരിച്ചിരിക്കുന്നത്. നേച്ചർ ട്രെയിൽ, എലിവേറ്റഡ് റോക്ക് വേ, പെഡൽ ബോട്ടിംഗ് , തൂക്കുപാലം, വെള്ളച്ചാട്ടം, ബട്ടർഫ്ലൈ പാർക്ക്, ഡിയർ സഫാരി പാർക്ക് ,മ്യൂസിക് ഡാൻസിങ് ഫൗണ്ടൻ, ബോട്ട് സവാരി തുടങ്ങിയവ സഞ്ചാരികളെ ആകർഷിക്കുന്നു.

കല്ലടയാറിൽ കൂടിയുള്ള ബോട്ടിംഗ് നമ്മുടെ മനസ്സിന് ഒരുപാട് സന്തോഷം നൽകുന്നു. ബോട്ടിംഗ് തുടങ്ങുന്നതിനു മുമ്പ് തെന്മല എക്കോ ടൂറിസത്തെക്കുറിച്ചും വന്യജീവി സങ്കേതത്തെക്കുറിച്ചും ഒരു ഓഡിയോ വിവരണം ഉണ്ട്. കാനനഭംഗി ആസ്വദിച്ച് തെന്മല ഡാമിന് അടുത്ത് വരെ ചെന്ന് തിരികെ പോകുന്നതാണ് ബോട്ടിംഗ്. കുട്ടവഞ്ചി സവാരിയും ഇവിടെയുണ്ട്. ചിത്രശലഭ പാർക്കും നക്ഷത്രവനവും ഇവിടുത്തെ മറ്റൊരു പ്രധാന ആകർഷണമാണ് .ചിത്രശലഭങ്ങളുടെ ജീവിതചക്ര രീതികളെ മനസ്സിലാക്കി തരുന്ന ഒരു മ്യൂസിയവും ഈ പാർക്കിലുണ്ട് .

കണ്ടാലും കണ്ടാലും തീരാത്ത കാഴ്ചകളാണ് തെന്മലയിൽ ഉള്ളത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments