തിരുവനന്തപുരം : സൂര്യ ഫെസ്റ്റിവൽ അമരക്കാരനും പ്രശസ്ത സാംസ്കാരിക പ്രവർത്തകനുമായ അന്തരിച്ച സൂര്യ കൃഷ്ണമൂർത്തിക്ക് സാംസ്കാരിക കേരളം വിട ചൊല്ലുന്നു. ശരീരം തൈക്കാട് ഗണേശ ഓഡിറ്റോറിയത്തിൽ അതിൽ ഏഴു മുതൽ ദർശനത്തിന് വെച്ചു. തിരുവനന്തപുരം ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കുകയാണ് ഇന്നലെ അദ്ദേഹം അന്തരിച്ചത്. സംസ്കാരം ഇന്ന് വൈകിട്ട് അദ്ദേഹത്തിൻറെ പ്രിയപ്പെട്ട സമയമായ 6. 45 ആയിരിക്കും. സൂര്യയുടെ പരിപാടികളും തുടങ്ങുന്നത് 6. 45 ആയിരുന്നു. ഇന്നലെ സൂര്യ കൃഷ്ണമൂർത്തി മരിച്ചതും വൈകിട്ട് 6 .45 ആയിരുന്നു
കേരള സാംസ്കാരിക രംഗത്തെ സാന്നിധ്യമായിരുന്ന സൂര്യ കൃഷ്ണമൂർത്തി സൂര്യ ഫെസ്റ്റിവലിനെ ലോകത്തിലെ ഏറ്റവും വലിയ സാംസ്കാരിക കലാമേളയായി പരിപോഷിപ്പിച്ചു. കേരള സംഗീത നാടക അക്കാദമി ചെയർമാനായി അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. കേരള പ്രഭ പുരസ്കാരവും തമിഴ്നാട് സർക്കാരിൻറെ കലൈ മാമണി പുരസ്കാരവും ലഭിച്ചിട്ടുണ്ട്. കേരളത്തിലെ വിവിധ സാംസ്കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖർ ഇന്നലെ തന്നെ അദ്ദേഹത്തിന് അന്തിമോചാരം അർപ്പിക്കാൻ വീട്ടിലെത്തിയിരുന്നു. തൈക്കാട് ഗണേശ ഓഡിറ്റോറിയത്തിലെപൊതുദർശനത്തിന് ശേഷം സംസ്കാര ചടങ്ങുകൾ തൈക്കാട് ശാന്തി കവാടത്തിൽ നടക്കും. പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ ആയിരിക്കും സംസ്കാരം നടക്കുന്നത്.ശാസ്ത്രത്തിൻറെയും കലയുടെയും സുന്ദരസമന്യേയമാണ് സൂര്യ കൃഷ്ണമൂർത്തിയുടെ ജീവിതം എന്ന മുഖ്യമന്ത്രി സതീശൻ പറഞ്ഞു. സാംസ്കാരിക വെള്ളത്തിൻറെ നികത്താനാവാത്ത നഷ്ടം എന്നാണ് പ്രതിപക്ഷ നേതാവ് റായി വിജയൻ പറഞ്ഞത്.



