Sunday, August 23, 2026
spot_imgspot_imgspot_img
HomeLatest Updatesകണ്ണൂരിൽ സിആർപിഎഫ് ജവാനെ ക്വാർട്ടേഴ്സിൽ മരിച്ച നിലയിൽ കണ്ടെത്തി

കണ്ണൂരിൽ സിആർപിഎഫ് ജവാനെ ക്വാർട്ടേഴ്സിൽ മരിച്ച നിലയിൽ കണ്ടെത്തി

കണ്ണൂർ : പെരിങ്ങോം സിആർപിഎഫ് ക്യാമ്പിനോട് ചേർന്നുള്ള ക്വാർട്ടേഴ്സിൽ ജവാനെ മരിച്ച നിലയിൽ കണ്ടെത്തി. എറണാകുളം കോതമംഗലം സ്വദേശിയായ ഹസനാണ് മരിച്ചത്.

രാവിലെ ആയിരുന്നു സംഭവം. ക്വാർട്ടേഴ്സിൽ എത്തിയ മറ്റ് ജീവനക്കാരാണ് ഹസനെ മരിച്ച നിലയിൽ ആദ്യം കണ്ടത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. ആത്മഹത്യ ആണെന്നാണ് പ്രാഥമിക നിഗമനം. പെരിങ്ങോം പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ജീവനൊടുക്കാനുള്ള കാരണം എന്താണെന്ന് വ്യക്തമല്ല. .

പെരിങ്ങോം ക്യാമ്പിലെ ഹെഡ്കോൺസ്റ്റബിൾ ആയി ജോലി ചെയ്യുകയായിരുന്നു മരിച്ച ഹസ്സൻ. അന്വേഷണങ്ങൾക്കും പോസ്റ്റുമോർട്ടം നടപടികൾക്കും ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും

(ശ്രദ്ധിക്കുക: ആത്മഹ‌ത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ – 1056, 0471- 2552056)

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments