Sunday, August 23, 2026
spot_imgspot_imgspot_img
HomeFood & Travelകർക്കടകത്തിൽ കഴിക്കാം പത്തിലക്കറി

കർക്കടകത്തിൽ കഴിക്കാം പത്തിലക്കറി

ആരോഗ്യ സംരക്ഷണത്തിന്റെ കാലമാണ് കർക്കടകം. ഈ സമയത്ത് ചിട്ടയോടെയുള്ള ആഹാരശൈലിയും പ്രധാനമാണ്.ഇതിൽ പ്രധാനമാണ് പത്തിലക്കറി. പേരു പോലെ തന്നെ പത്തിലകൾ അടങ്ങിയതാണ് പത്തിലക്കറി.ചിലർ പത്തിലത്തോരനായും ഉണ്ടാക്കുന്നു.പത്തിലകളുടെ മൂപ്പെത്താത്ത ഇലകളാണ് പത്തില കറി ഉണ്ടാക്കാൻ ഉപയോഗിക്കുന്നത്.

പ്രധാനപ്പെട്ട പത്തിലകളെ പരിചയപ്പെടാം. പ്രാദേശികഭേദമനുസരിച്ച് ഇലകളിൽ വ്യത്യാസങ്ങൾ ഉണ്ട്.

ചേന – ചേനയുടെ തണ്ടും അറ്റത്ത് വരുന്ന തളിരിലയുമാണ് കറി വെക്കാൻ ഉപയോഗിക്കുന്നത്.

ചേമ്പ് – ചെമ്പിൻ്റെയും തണ്ടും ഇലയും ഉപയോഗിച്ച് കറിയോ തോരനായോ
ഉപയോഗിക്കാം. മഞ്ഞൾ വെള്ളത്തിലോ പുളി വെള്ളത്തിലോ കുറച്ചുനേരം ഇല ഇട്ടതിനുശേഷമേ ഇലകൾ പാചകം ചെയ്യാൻ എടുക്കാവൂ .ചൊറിച്ചിൽ മാറ്റാനാണ് ഇങ്ങനെ ചെയ്യുന്നത്.

താള് – താളിനും തൊലി കളഞ്ഞ ചെറിയ തണ്ടുകളും ഇലകളുമാണ് കറിക്ക് ഉപയോഗിക്കുന്നത്. മഞ്ഞൾ വെള്ളത്തിൽ ഇട്ടതിനുശേഷമേ കറി വെക്കാൻ ഉപയോഗിക്കാവുള്ളൂ.

കുമ്പളം-കുമ്പളത്തില ഉപയോഗിക്കുമ്പോൾ കൈകളിൽ വെച്ച് തിരുമ്മി ഇതിലെ രോമങ്ങളൊക്കെ കുടഞ്ഞു കളഞ്ഞതിന് ശേഷമേ ഉപയോഗിക്കാൻ പാടുള്ളൂ

വെള്ളരി- ഇതും ഇലകളിലെ രോമങ്ങൾ കളഞ്ഞശേഷം മാത്രം ഉപയോഗിക്കാം

നെയ്യുണ്ണി – ഇതിൻറെ മൂക്കാത്ത ഇലകളാണ് കറിക്ക് ഉപയോഗിക്കുന്നത്. ശിവലിംഗകായ എന്ന മറ്റൊരു പേരും ഇതിനുണ്ട്.

ചീര – ചീര കറിക്ക് മൂക്കാത്ത തണ്ടുകളും ഇലകളും ആണ് ഉപയോഗിക്കുന്നത്

തഴുതാമ-തഴുതാമ ഇലയുടെ ഇളം തണ്ടും ഇലയുമാണ് ഉപയോഗിക്കുന്നത്

തകര,പയർ – തകരയിലയും നിരവധി ആരോഗ്യപരമായ ഗുണങ്ങൾ അടങ്ങിയതാണ്. അതുപോലെതന്നെ പ്രധാനപ്പെട്ടതാണ് പയറിലയും. പയറിലയും വെള്ളത്തിൽ ഇട്ട് വെച്ച ശേഷം കുറച്ച് സമയം കഴിഞ്ഞ് ഉപയോഗിക്കാം.

നിരവധി വൈറ്റമിൻസുകൾ അടങ്ങിയ ഇലക്കറികൾ ശരീരത്തിൻറെ പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments