Monday, August 24, 2026
spot_imgspot_imgspot_img
HomeHomeകോഴിക്കോട് നിന്ന് ബംഗളൂരിലേക്ക് പോയ കെഎസ്ആർടിസി ബസ് മറിഞ്ഞു. ഡ്രൈവറും കണ്ടക്ടറും മരിച്ചു

കോഴിക്കോട് നിന്ന് ബംഗളൂരിലേക്ക് പോയ കെഎസ്ആർടിസി ബസ് മറിഞ്ഞു. ഡ്രൈവറും കണ്ടക്ടറും മരിച്ചു

ബെംഗളൂരു : കോഴിക്കോട് നിന്ന് ബംഗളൂരിലേക്ക് പോയ കെഎസ്ആർടിസി ബസ് മറിഞ്ഞ് ഡ്രൈവറും കണ്ടക്ടറും മരിച്ചു. ഇരുപതോളം പേർക്ക് പരിക്കുണ്ട്. ബസ്സിലെ ഡ്രൈവർ കോഴിക്കോട് വെള്ളയിൽ സ്വദേശി മിഥിലേഷ്, കണ്ടക്ടർ ചോവായൂർ സ്വദേശി അരുൺ എന്നിവരാണ് മരിച്ചത്.

കോഴിക്കോട് ഡിപ്പോയിൽ നിന്ന് പുറപ്പെട്ട കെഎസ്ആർടിസി സൂപ്പർ ഡീലക്സ് എയർബസ് ആണ് മൈസൂർ-ബംഗളൂരു ദേശീയപാതയിൽ ബിടതിക്ക് സമീപം അപകടത്തിൽപ്പെട്ടത്. ഇന്ന് രാവിലെ 6 .45 ഓടെയായിരുന്നു അപകടം നടന്നത്. റോഡരികിൽ ഉണ്ടായിരുന്ന സൈൻ ബോർഡിൻറെ തൂണിലിടിച്ച് ബസ് തല കീഴായി മറയുകയായിരുന്നു. പോലീസ് നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി.ബസ്സിൽ ഉണ്ടായിരുന്നവർക്കെല്ലാം ഗുരുതരമായ പരിക്ക് ആണ് ഉണ്ടായത്. ഇവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡ്രൈവർ ഉറങ്ങിപ്പോയതാവാം കാരണമെന്ന് സംശയിക്കുന്നു.

അപകടത്തെ തുടർന്ന് ദേശീയപാതയിൽ ഗതാഗതം തടസ്സപ്പെട്ടിട്ടുണ്ട്. വാഹനങ്ങൾ വൺവേ വഴി പിരിച്ചുവിടുകയാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments