Friday, October 2, 2026
spot_imgspot_imgspot_img
HomeHomeകോട്ടയത്ത് ഒരു കുടുംബത്തിലെ മൂന്ന് പേരെ കാണാതായി; അന്വേഷണം ആരംഭിച്ച് പൊലീസ്

കോട്ടയത്ത് ഒരു കുടുംബത്തിലെ മൂന്ന് പേരെ കാണാതായി; അന്വേഷണം ആരംഭിച്ച് പൊലീസ്

കോട്ടയം : കോട്ടയത്ത് ഒരു കുടുംബത്തിലെ മൂന്ന് പേരെ കാണാതായതായി പരാതി. പനച്ചിക്കാട് സ്വദേശികളായ റെജി (62), ഭാര്യ സൂസമ്മ (58), മകൻ ജോമറ്റ് (30) എന്നിവരെയാണ് കാണാതായത്. കോട്ടയം ഈസ്റ്റ് പൊലീസ് സ്റ്റേഷൻ പരിധിയിലാണ് ഇവർ താമസിക്കുന്നത്.

KL-26-F-4374 നമ്പർ കാറിലാണ് മൂവരും പോയതെന്നാണ് വിവരം. ഇവരെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ കോട്ടയം ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ അറിയിക്കണമെന്ന് പൊലീസ് അഭ്യർഥിച്ചു.

വിവരങ്ങൾ 0481-2560333 എന്ന പൊലീസ് നമ്പറിലോ 9497980326 എന്ന നമ്പറിലോ അറിയിക്കാം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments