കണ്ണൂർ: കണ്ണൂരിൽ ലഹരിക്കടിമയായ മകൻ അമ്മയെ വെട്ടിക്കൊലപ്പെടുത്തി. കഴിഞ്ഞ ദിവസം രാത്രി പത്തരയോടെയാണ് സംഭവം. മഹിളാ മോർച്ചയുടെ നേതാവ് ആയ മഠത്തിപ്പറമ്പിൽ ഗീതമ്മ (50) ആണ് കൊല്ലപ്പെട്ടത്. മകൻ ക്രിസ്റ്റി (25) സ്വമേധയാ കേളകം പോലീസ് സ്റ്റേഷനിൽ കീഴടങ്ങുകയായിരുന്നു.
കിടപ്പുമുറിയിൽ വെച്ചാണ് ക്രിസ്റ്റി ഗീതമ്മയെ ആക്രമിച്ചത്. സംഭവത്തിന് ശേഷം മകൻ ക്രിസ്‌റ്റി കേളകം പൊലീസിൽ കീഴടങ്ങി. പൊലീസ് സ്റ്റേഷനിൽ അയൽവാസിക്കൊപ്പം സ്‌കൂട്ടറിൽ എത്തിയാണ് ഇയാൾ കീഴടങ്ങിയത്. അതേസമയം വീട്ടിൽ ഇരുവരും തമ്മിൽ പതിവായി വഴക്കുണ്ടായിരുന്നുവെന്നാണ് അയൽവാസികൾ പറയുന്നത്. കഴിഞ്ഞ ദിവസം രാത്രിയിലും വീട്ടിൽ നിന്ന് പതിവുപോലെ ബഹളം ഉണ്ടായിരുന്നു. സ്ഥിരമായി ഉണ്ടാകുന്നതിനാൽ അയൽവാസികളാരും തന്നെ ഇതത്ര കാര്യമാക്കിയെടുത്തിരുന്നില്ല.
ബെംഗളൂരുവിൽ ബിബിഎ വിദ്യാർഥിയായിരുന്ന ക്രിസ്റ്റി പഠനം പാതി വഴിയിലുപേക്ഷിച്ച് നാട്ടിലേക്ക് തിരിക്കുകയായിരുന്നു. മകൻ ലഹരിക്ക് അടിമയായിരുന്നുവെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.പഠനം ഉപേക്ഷിച്ച് തിരിച്ചെത്തി, കണ്ണൂരിൽ അമ്മയെ മകൻ കഴുത്തറുത്തുകൊന്നു; ശേഷം സ്റ്റേഷനിലെത്തി കീഴടങ്ങി



