നടനും രാഷ്ട്രീയ നേതാവുമായ കൃഷ്ണകുമാറിന്റെ ഭാര്യ സിന്ധു കൃഷ്ണയുടെ പിതാവ് എസ്. രംഗനാഥൻ അന്തരിച്ചു. ഏറെനാളായി വാർധക്യ സഹജമായ അസുഖങ്ങളാൽ ചികിത്സയിലായിരുന്നു. സിന്ധു കൃഷ്ണയെ കൂടാതെ സിമി എന്നൊരു മകൾ കൂടി രംഗനാഥനുണ്ട്.
സിമിയുടെ മൂത്തമകൾ തൻവി സുധീർ ഘോഷാണ് ആദ്യം ചരമം അറിയിച്ച് എത്തിയത്. കാനഡയിൽ കുടുംബസമേതം സെറ്റിൽഡാണ് തൻവി. പൂർണ്ണ ഗർഭിണിയായതിൽ മരണാനന്തര ചടങ്ങുകളിൽ പങ്കെടുക്കാൻ തൻവിക്ക് സാധിക്കില്ല.



