Wednesday, April 15, 2026
spot_imgspot_imgspot_img
HomeDistrict NewsKottayamകെട്ടിടത്തിന് മുകളിൽ നിന്ന് വീണ് മുണ്ടക്കയം സ്വദേശി മരിച്ചു

കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് മുണ്ടക്കയം സ്വദേശി മരിച്ചു

മൂന്നാറിൽ നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് മുണ്ടക്കയം സ്വദേശിയായ യുവാവ് മരിച്ചു. മുണ്ടക്കയം വണ്ടൻപതാൽ പുതുപ്പറമ്പിൽ മഞ്ചേഷ് മധു (45) ആണ് മരിച്ചത്.

മൂന്നാർ എംജി നഗറിൽ നിർമ്മാണം നടന്നുകൊണ്ടിരിക്കുന്ന ഹോംസ്റ്റേയിലെ മരപ്പണികൾക്കായാണ് മഞ്ചേഷ് അവിടെ എത്തിയത്. ഇന്ന് വൈകിട്ട് നാല് മണിയോടെയായിരുന്നു അപകടം സംഭവിച്ചത്. കെട്ടിടത്തിന്റെ മുകളിലൂടെ ഫോണിൽ സംസാരിച്ചുകൊണ്ട് നടക്കുന്നതിനിടയിൽ അബദ്ധത്തിൽ കാൽ വഴുതി താഴേക്ക് വീഴുകയായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം.
​അപകടം നടന്ന ഉടൻ തന്നെ ഇദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments