എരുമേലി :പാചകവാതക വിലവര്‍ദ്ധനവിനെതിരെ എല്‍.ഡി.എഫ് പൂഞ്ഞാര്‍ നിയോജക മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ എരുമേലി പോസ്റ്റോഫീസിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും സംഘടിപ്പിച്ചു. പൂഞ്ഞാര്‍ എംഎല്‍എ അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ സമരം ഉദ്ഘാടനം ചെയ്തു. മുതലാളിമാരെയും മുതലാളിത്തത്തെയും സംരക്ഷിച്ച് അവരില്‍ നിന്നു കിട്ടുന്ന വിഹിതം വാങ്ങി ജനാധിപത്യത്തെയും ഭരണഘടനയെയും അട്ടിമറിക്കാനുള്ള ശ്രമങ്ങളാണ് കേന്ദ്ര സര്‍ക്കാര്‍ നടത്തുന്നതെന്ന് എംഎല്‍എ പറഞ്ഞു.
ഇതിന്റെ ഫലമായാണ് പാചകവാതക പ്രതിസന്ധിയടക്കമുള്ള പ്രശ്‌നങ്ങള്‍ ജനങ്ങള്‍ക്ക് നേരിടേണ്ടിവരുന്നത്. മുഴുവനാളുകളെയും പട്ടിണിക്കിട്ട് കൊല്ലാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നത്. രാജ്യത്തെ സാധാരണക്കാരന്റെ താല്‍പര്യം സംരക്ഷിക്കുക എന്നതിനല്ല കേന്ദ്ര പെട്രോളിയം മന്ത്രിയടക്കമുള്ളവര്‍ പ്രധാന്യം നല്‍കുന്നതെന്നും എംഎല്‍എ പറഞ്ഞു. സിപിഐഎം കോട്ടയം ജില്ലാ സെക്രട്ടേറിയറ്റംഗം കെ. രാജേഷ് അധ്യക്ഷനായി. അമ്പിളി സജീവന്‍, സാജന്‍ കുന്നത്ത്, പ്രമദ്, എ.ജെ കുര്യാക്കോസ്, തങ്കമ്മ ജോര്‍ജ്ജു കുട്ടി, ടി.എസ്. കൃഷ്ണകുമാര്‍, ഷാനവാസ്, പ്രദീപ് കുമാര്‍,വി.ഐ അജി, പി.എ ഇര്‍ഷാദ്, വിനോദ്, സലീം വാഴമറ്റം, എബി മാത്യൂസ്, തങ്കച്ചന്‍ കാരക്കാട്ട്, അജി വെട്ടുകല്ലാംകുഴി, ബിനോ ജോണ്‍ ചാലക്കുഴി തുടങ്ങിയവര്‍ പങ്കെടുത്തു.



