Thursday, April 16, 2026
spot_imgspot_imgspot_img
HomeLatest Updatesമാസപ്പടി കേസിൽ CMRL ൽ നിന്നും കൈക്കൂലി കൈപ്പറ്റിയവരുടെ പേര് വിവരങ്ങൾ പുറത്തു വിടണമെന്ന ഷോൺ...

മാസപ്പടി കേസിൽ CMRL ൽ നിന്നും കൈക്കൂലി കൈപ്പറ്റിയവരുടെ പേര് വിവരങ്ങൾ പുറത്തു വിടണമെന്ന ഷോൺ ജോർജിന്റെ ഹർജിക്ക് ഹൈക്കോടതി സ്റ്റേ

മാസപ്പടി കേസിൽ CMRL ൽ നിന്നും കൈക്കൂലി കൈപ്പറ്റിയവരുടെ പേര് വിവരങ്ങൾ പുറത്ത് വിടണം എന്നാവശ്യപ്പെട്ട് ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ ഷോൺ ജോർജ് SFIO കേസുകൾ പരിഗണിക്കുന്ന എറണാകുളം പ്രത്യേക കോടതിയിൽ നൽകിയ ഹർജി വിധി പറയുന്നത് ഹൈകോടതി സ്റ്റേ ചെയ്തു.

CMRL മാസപ്പടി കേസിൽ മുഖ്യമന്ത്രി പിണറായി വിജയൻ്റെ മകൾ വീണ വിജയൻ മൂന്നാം പ്രതിയായി SFIO കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിനൊപ്പം 775 പേജുള്ള കേസ് ഡയറിയും ഹാജരാക്കിയിരുന്നു. ഇതിൽ മൂവായിത്തിൽ അധികം എൻട്രികളിലായി നിരവധി ആളുകൾ പണം കൈപ്പറ്റിയിട്ടുള്ള വിവരങ്ങളും ഉൾപ്പെട്ടിരുന്നു. ഇതിൻ്റെ പകർപ്പ് ആവശ്യപെട്ടുകൊണ്ട് ഷോൺ ജോർജ് SFIO കേസുകൾ പരിഗണിക്കുന്ന എറണാകുളം പ്രത്യേക കോടതിയിൽ ഹർജ്ജി സമർപ്പിച്ചിരുന്നു. ഈ ഹർജിയിൽ വിധി പറയാനിരിക്കേയാണ് പ്രസ്തുത രേഖകൾ ഷോൺ ജോർജിന് കൈമാറരുതെന്ന് ആവശ്യപ്പെട്ട് CMRL മാനേജ്മെൻ്റ് ഹൈകോടതിയിൽ നിന്നും സ്റ്റേ വാങ്ങിയത്. കേസ് കേരളാ ഹൈകോടതി പിന്നീട് പരിഗണിക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments